ചൂട് വെള്ളം കുടിക്കുന്നതാണ് നമ്മുടെ കാലാവസ്ഥയ്ക്ക് ഏറ്റവും മികച്ചത്. കൊച്ചു കുട്ടികളും മുതിർന്നവരും ഒക്കെ തിളപ്പിച്ചാറിയച്ച വെള്ളം കുടിക്കുന്നത് തന്നെയാണ് ഏറ്റവും മികച്ചത്. രോഗങ്ങൾ തടയാനും ആരോഗ്യത്തിനും. ചിലർ ചൂടുവെള്ളത്തിൽ തണുത്ത വെള്ളം ഉപയോഗിച്ച് കുടിക്കാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഒട്ടും തന്നെ നല്ലതല്ല
രോഗങ്ങളെ തടയാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമെ കുടിക്കാവൂ. തിളപ്പിച്ച വെള്ളത്തില്‍ തണുത്ത വെള്ളം ചേര്‍ക്കുന്നതു അപകടമാണ്. വെള്ളം തിളച്ച് 2 മിനിറ്റ് എങ്കിലും കഴിഞ്ഞാലേ തീ അണയ്ക്കാവു.
പിഎച്ച് മൂല്യം 7 ല്‍ കൂടിയ വെള്ളം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാം. പിഎച്ച് മൂല്യം ശരിയായ രീതിയിലാക്കാന്‍ സോഡിയം കാര്‍ബണേറ്റ് പോലെ ന്യൂട്രലൈസര്‍ ലായനികള്‍ ഉപയോഗിക്കാം.
ശുദ്ധമായ വെളളമാണ് നമ്മള്‍ കുടിക്കുന്നതെന്ന് ഉറപ്പാക്കാന്‍ മാസത്തില്‍ ഒരിക്കലെങ്കിലും കിണര്‍ ക്ലോറിനേറ്റ് ചെയ്യണം. 1,000 ലീറ്ററിന് 2.5 ഗ്രാം ബ്ലീച്ചിങ് പൊടിയാണ് ആവശ്യം. ഇതു ബക്കറ്റിലെ വെള്ളത്തില്‍ കലക്കുക. പൊടി അടിഞ്ഞ് വെള്ളം തെളിയും. ഈ തെളിവെള്ളം മാത്രം മറ്റൊരു ബക്കറ്റിലേക്കു മാറ്റുക. ഇതു കയറില്‍ കിണറ്റിലിറക്കി നന്നായി ഉലയ്ക്കുക. വെള്ളത്തില്‍ കലരാനാണിത്. ഇതിനുശേഷം ഒരു മണിക്കൂർ കഴിയുമ്പോൾ കിണറിലെ വെള്ളം ഉപയോഗിച്ചു തുടങ്ങാം.