എന്താണ് ന്യൂട്രോപിക്സ്
കഫീന്‍ അടങ്ങിയ പാനീയങ്ങൾ നൂട്രോപിക്‌സ് അഥവാ സ്മാർട്ട് ഡ്രഗ് എന്നാണ് അറിയപ്പെടുന്നത്. ഇവയ്ക്ക് തലച്ചോറിലെ നാഡികളെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്. കൂടാതെ നാഡീകോശങ്ങളുടെ ആരോഗ്യം നിലനിർത്താനും ഊർജ്ജ ഉൽപ്പാദനം കൂട്ടുന്നതിനും ഇവ സഹായിക്കുന്നു.
അർത്ഥം
ഗ്രീക്ക് വാക്കുകളായ നൂസ് (ആലോചന) ട്രോപീന്‍ (വഴികാട്ടി) എന്ന് അര്‍ത്ഥം വരുന്ന വാക്കുകളില്‍ നിന്നാണ് നൂട്രോപിക്‌സ് എന്ന വാക്ക് വരുന്നത്. പണ്ട് കാലം മുതൽ ഉന്മേഷം നൽകുന്ന ഇത്തരം സ്മാർട്ട് ഡ്രഗുകൾ ആളുകൾ ഉപയോഗിച്ച് പോന്നിരുന്നു. അതിൽ ഒന്ന് മാത്രമാണ് കഫീൻ അടങ്ങിയ കാപ്പിയും ചായയും.
ഗുണങ്ങൾ
ചില നൂട്രോപിക്സുകൾക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. കൂടാതെ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന തലച്ചോറിലെ നാഡീകോശങ്ങളുടെ കേടുപാടുകൾ കുറയ്ക്കാനും ഇവയ്‌ക്ക് സാധിക്കും. ഇവ തലച്ചോറിലെ നാഡികളെ സ്വാധീനിക്കുകയും പെട്ടെന്ന് ഊർജ്ജം തോന്നുകയും ചെയ്യുന്നു.