Health

എന്താണ് ഐ.എൽ.ഡി..? ഇതിനെ കുറിച്ച് അറിയാം

ശ്വാസകോശഭാഗങ്ങൾ ദ്രവിച്ച്‌ അവയുടെ സുപ്രധാന ധർമമായ ഓക്സിജൻ കാർബൺഡയോക്‌സൈഡ് വാതകകൈമാറ്റത്തിന് തടസ്സം നേരിടുന്ന അവസ്ഥയുണ്ടാകാം. ഇങ്ങനെ ശ്വാസകോശകലകൾ ചകിരിപോലെയായി അവ ദ്രവിക്കുന്ന അവസ്ഥയെയാണ് പൊതുവേ ഇന്റർസ്റ്റീഷ്യൽ ശ്വാസകോശരോഗങ്ങൾ അഥവാ ഐ.എൽ.ഡി. (Interstitial Lung diseases) എന്ന് വിളിക്കുന്നത്.

യു അറകൾക്കും ചെറിയ രക്തക്കുഴലുകൾക്കും ഇടയിലുള്ള ഭാഗമാണ് ഇൻറർസ്റ്റീഷ്യം. വായുഅറകളിലെത്തുന്ന ഓക്സിജൻ വളരെ മൃദുവായ ഈ ഭാഗം വഴിയാണ് രക്തത്തിലേക്ക്‌ കലരുന്നത്. ഇൻറർസ്റ്റീഷ്യം കട്ടിപിടിക്കുമ്പോൾ സാധാരണ ഗതിയിലുള്ള ഓക്സിജൻ വിനിമയം തടസ്സപ്പെടുകയും ശരീരത്തിലെ വിവിധ അവയവങ്ങളിലേക്കും കോശകലകളിലേക്കുമുള്ള ഓക്സിജൻ വിതരണം തകരാറിലാകുകയും ചെയ്യുന്നു.

അതിലോലമായ ശ്വാസകോശസ്തരത്തിന്‌ (Respiratory Membrane) നീർക്കെട്ടുണ്ടായി, അതിന്‌ കട്ടികൂടി സുഗമമായ വാതക വിനിമയത്തിന്‌ തടസ്സം ഉണ്ടാകുന്നു. ഇത് പതുക്കെ ശ്വാസകോശസ്തരം പൂർണമായും കേടുവരാന്‍ കാരണമാകുന്നു.