Health

കുട്ടികളുടെ പ്രഭാതഭക്ഷണം എത്രത്തോളം പ്രധാനമാണ്

കൊച്ചു കുട്ടികളുടെ പ്രഭാതഭക്ഷണം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് പലരും ഇതിനെക്കുറിച്ച് അത്രത്തോളം ശ്രദ്ധാലുകൾ അല്ല എന്നതാണ് സത്യം. എന്നാൽ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചും അതിരാവിലെ അവർ ഭക്ഷണം കഴിക്കുന്നതിനെ കുറിച്ചും മാതാപിതാക്കൾ അത്യാവശ്യമായി ശ്രദ്ധ ചെലുത്തേണ്ടതാണ്. ഒട്ടുമിക്ക കുട്ടികളും അതിരാവിലെ സ്കൂളിൽ പോകുന്നവർ ആയതിനാൽ പ്രഭാതഭക്ഷണം കഴിക്കാതിരിക്കുകയാണ് ചെയ്യുന്നത്. അതിന്റെ കാരണങ്ങൾ നോക്കാം

കുട്ടികളിലെ പ്രഭാതഭക്ഷണത്തിന്‍റെ പ്രാധാന്യം

പ്രഭാത ഭക്ഷണം കൃത്യമായി കഴിക്കാതെ സ്കൂളിൽ പോകുന്ന കുട്ടികളുണ്ട്. ഇവരിൽ ക്ഷീണം, ഉറക്കംതൂങ്ങൽ, പഠനത്തിൽ ശ്രദ്ധയില്ലായ്മ, മറവി എന്നിങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാകാം. പ്രഭാത ഭക്ഷണം കൃത്യമായി കഴിക്കാത്ത കുട്ടികളിൽ അസിഡിറ്റി ഉണ്ടാകാനിടയുണ്ട്. അപ്പോൾ അവർ വീണ്ടും ഭക്ഷണം കഴിക്കുന്നതിൽ മടികാണിക്കും.

എന്തൊക്കെ ശ്രദ്ധിക്കാം

വയറുവേദനയും ദഹനപ്രശ്നങ്ങളും ഇവരിൽ കാണാറുണ്ട്. പ്രതിരോധശേഷിയും ഈ കുട്ടികളിൽ കുറയാം. അതിനാൽ സ്കൂളിൽ പോകുന്ന കുട്ടികൾ സമ്പുഷ്ടമായ പ്രഭാത ഭക്ഷണം കൃത്യമായി കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

എന്തു കൊടുക്കാം

കോൺഫ്‌ളേക്‌സ്, മിക്ചർ, കേക്ക് പോലുള്ള ഭക്ഷണങ്ങൾ അല്ല പ്രഭാത ഭക്ഷണമായി കഴിക്കേണ്ടത്. ഇഡ്ഡലി, ദോശ, സാമ്പാർ, പുട്ടും പയറും പോലെയുള്ള ഭക്ഷണങ്ങൾ, ഏത്തപ്പഴം, മുട്ട, പഴങ്ങൾ എന്നിവയുമൊക്കെ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇതുവഴി ആവശ്യത്തിന് ഊർജവും വിറ്റാമിനുകളും ധാതുക്കളും കുട്ടിക്ക് ലഭിക്കും.