Kerala

15-കാരനെ പോലീസ് മർദിച്ച് വലിച്ചിഴച്ച സംഭവം; കേസെടുത്ത് ബാലാവകാശ കമ്മീഷന്‍ – child welfare commission took case

വാഹനത്തില്‍വെച്ചും അല്ലാതെയുമൊക്കെ കുട്ടിയ പോലീസ് മര്‍ദ്ദിച്ചതായി കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു

പുറക്കാമലയില്‍ ക്വാറി വിരുദ്ധ സമരത്തിനിടെ 15-കാരനെ പോലീസ് വലിച്ചിഴച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവമുണ്ടായതെന്ന് റൂറല്‍ എസ്.പി ബാലാവകാശ കമ്മീഷന് വിശദീകരണം നല്‍കണം. സംഭവത്തിൽ റൂറല്‍ എസ്.പിയും പേരാമ്പ്ര ഡി.വൈ.എസ്.പിയോട് വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം വിദ്യാർഥിയെ പോലീസ് മർദിച്ച് വാനിൽ കയറ്റിക്കൊണ്ടുപോയതിനെതിരെ പ്രതിഷേധം ശക്തമാണ്.

യാതൊരു പ്രകോപനവും കൂടാതെ മേപ്പയ്യൂര്‍ പോലീസ് കുട്ടിയെ വലിച്ചിഴച്ച പോലീസ് വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്നു. വാഹനത്തില്‍വെച്ചും അല്ലാതെയുമൊക്കെ കുട്ടിയ പോലീസ് മര്‍ദ്ദിച്ചതായി കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. മേപ്പയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി കീഴ്പയൂർ വാളിയിൽ മിസ്ഹബിനെയാണ് പോലീസ് മർദിച്ചത്.

പത്താം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടിക്ക് സമരദിവസം എസ്.എസ്.എല്‍.സി പരീക്ഷയുണ്ടായിരുന്നില്ല. പിറ്റേദിവസം എസ്.എസ്.എല്‍.സി പരീക്ഷയെഴുതി എത്തിയ കുട്ടി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. വാനിലുള്ളിൽ വച്ച് പൊലീസ് ബൂട്ടിട്ട് ചവിട്ടുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. പ്രതികാര ബുദ്ധിയോടെയാണ് പോലീസ് പെരുമാറിയത്. സമരം ഏതുവിധേനെയും പൊളിക്കാനാണ് ശ്രമം നടത്തുന്നതെന്നും നൗഷാദ് പറ‍ഞ്ഞു.

STORY HIGHLIGHT: child welfare commission took case