ലോ കോളജ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കോവൂർ സ്വദേശിയായ കാരക്കുന്നുമ്മൽ ഇ. അൽഫാനെയാണ് ചോവായൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ കണ്ടെത്താൻ പൊലീസ് സ്പെഷൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ ഗോവ, ബെംഗളൂരു, ഗൂഡല്ലൂർ, വയനാട് എന്നിവിടങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തത്.
ഈ മാസം 24 നാണ് തൃശൂർ പാവറട്ടി ഊക്കൻസ് റോഡിൽ കൈതക്കൽ മൗസ മെഹ്റിസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൗസയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു കുടുംബം ആരോപിച്ചിരുന്നു. സഹപാഠികളെ ചോദ്യം ചെയ്തതിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആൺസുഹൃത്തിനായി പോലീസ് തിരച്ചിൽ നടത്തിയത്.
വിവാഹിതനായ അൽഫാനും മൗസയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു. മൗസയുടെ ഫോണും ഇയാൾ കൈക്കലാക്കിയിരുന്നു.
STORY HIGHLIGHT: law college student death friend arrested