Automobile

ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് കാറുകൾക്ക് കിഴിവുകൾ പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ

2022 സെപ്റ്റംബറിലാണ് ടാറ്റ ടിയാഗോ ഇവി പുറത്തിറക്കിയത്.

പതിവുത്തെറ്റിക്കാതെ മാർച്ചിലും ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ഇലക്ട്രിക് കാറുകൾക്ക് കിഴിവുകൾ പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ. ഈ കാറുകൾക്ക് കിഴിവിനൊപ്പം ഗ്രീൻ ബോണസിന്റെ അധിക ആനുകൂല്യവും കമ്പനി നൽകുന്നതായി പറയുന്നു . ഈ മാസം, ടിയാഗോ ഇവി ഇലക്ട്രിക് ഹാച്ച്ബാക്ക് വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ. 2024 മോഡൽ ഇയറിലും 2025 മോഡൽ ഇയറിലും കമ്പനി വ്യത്യസ്ത കിഴിവുകൾ വാഗ്ദാനം ചെയ്യുന്നതായി റിപ്പോർട്ടിൽ പറയുന്നു . ഗ്രീൻ ബോണസ്, എക്സ്ചേഞ്ച് ബോണസ്, സ്ക്രാപ്പേജ് ബോണസ് തുടങ്ങിയ ആനുകൂല്യങ്ങൾ കിഴിവുകളുടെ പട്ടികയിൽ ലഭ്യമാകും എന്നാണ് റിപ്പോർട്ടുകൾ.

ടാറ്റ ടിയാഗോ ഇവി സവിശേഷതകൾ നോക്കാം
2022 സെപ്റ്റംബറിലാണ് ടാറ്റ ടിയാഗോ ഇവി പുറത്തിറക്കിയത്. ടിയാഗോ ഇവി 4 വേരിയന്റുകളിൽ ലഭ്യമാണ് . ഇതിൽ XE, XT, XZ+, XZ+ Lux എന്നിവ ഉൾപ്പെടുന്നു. ഉപഭോക്താക്കൾക്ക് ഇത് 5 നിറങ്ങളിൽ തിരഞ്ഞെടുക്കാം. ടീൽ ബ്ലൂ, ഡേറ്റോണ ഗ്രേ, ട്രോപ്പിക്കൽ മിസ്റ്റ്, പ്രിസ്റ്റൈൻ വൈറ്റ്, മിഡ്‌നൈറ്റ് പ്ലം എന്നിവ നിറങ്ങളിൽ ഉൾപ്പെടുന്നു. കമ്പനി അതിന്റെ മോഡലിൽ ചില അപ്‌ഡേറ്റുകളും വരുത്തിയിട്ടുണ്ട്. ഇപ്പോൾ അതിൽ സാധാരണ ക്രോം ടാറ്റ ലോഗോ ഇല്ല. ഇത് പുതിയ 2D ടാറ്റ ലോഗോ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചു. ഫ്രണ്ട് ഗ്രില്ലിലും, ടെയിൽഗേറ്റിലും, സ്റ്റിയറിംഗ് വീലിലും പോലും ഇവ കാണാം.

ടിയാഗോ ഇലക്ട്രിക് കാറിൽ രണ്ട് ഡ്രൈവിംഗ് മോഡുകൾ ലഭ്യമാണ്. ഈ ഇവിക്ക് 5.7 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. എട്ട് സ്പീക്കർ സിസ്റ്റം, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ക്രൂയിസ് കൺട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ഇലക്ട്രിക് ഒആർവിഎമ്മുകൾ തുടങ്ങി നിരവധി സവിശേഷതകൾ ഇതിലുണ്ട്. കമ്പനിയുടെ അഭിപ്രായത്തിൽ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് ഹാച്ച്ബാക്കാണ് ടിയാഗോ ഇവി. ടിയാഗോ ഇലക്ട്രിക് കാറിന്റെ ബാറ്ററിക്കും മോട്ടോറുകൾക്കും 8 വർഷവും 160,000 കിലോമീറ്ററും വാറന്റി ടാറ്റ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. ഫുൾചാർജ്ജിൽ 275 കിലോമീറ്റർ വരെയാണ് ഈ ഇലക്ട്രിക് കാറിന്റെ റേഞ്ച്.

2024 ടാറ്റ ടിയാഗോ ഇവിയിൽ ഇപ്പോൾ ഓട്ടോ-ഡിമ്മിംഗ് ഐആ‍ർവിഎം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഫീച്ചർ ഏറ്റവും ഉയർന്ന പതിപ്പായ ‘XZ+ ടെക് ലക്സ്’ വേരിയന്റിൽ ലഭ്യമാണ്. ഈ ഇലക്ട്രിക് ഹാച്ച്ബാക്കിൽ യുഎസ്ബി ടൈപ്പ് സി ചാർജിംഗ് പോർട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. XZ+ മുതൽ എല്ലാ വേരിയന്റുകളിലും ഇത് ഇനി ലഭ്യമാകും. ടിയാഗോ ഇവിയുടെ എല്ലാ വകഭേദങ്ങളും ഇപ്പോൾ പുതിയ ഗിയർ സെലക്ടർ നോബുമായി വരുന്നു. ഈ ഇലക്ട്രിക് ഹാച്ച്ബാക്ക് 15A സോക്കറ്റ് ഉപയോഗിച്ചും ചാർജ് ചെയ്യാൻ കഴിയും എന്നതാണ് പ്രത്യേകത.

content highlight : discount-of-rs-1-lakh-on-tata-tiago-ev-that-runs-275-km-on-a-full-charge