India

ബലാത്സംഗം; യുവതിയെ 3 മാസത്തിനുള്ളിൽ വിവാഹം കഴിക്കുമെങ്കിൽ ജാമ്യം നൽകാമെന്ന് അലഹബാദ് ഹൈക്കോടതി – allahabad high court

ജാമ്യത്തിലിറങ്ങി 3 മാസത്തിനുള്ളില്‍ യുവതിയെ വിവാഹം കഴിക്കണമെന്നാണു ഹൈക്കോടതി നിർദേശം

ബലാത്സംഗം ചെയ്ത യുവതിയെ വിവാഹം കഴിക്കുമെങ്കിൽ ജാമ്യം നൽകാമെന്നു അലഹബാദ് ഹൈക്കോടതി. 23കാരിയെ ബലാത്സംഗം ചെയ്യുകയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്ത കേസിലാണു കോടതി ഉത്തരവ്. 26 കാരനാണ് പ്രതി. ജാമ്യത്തിലിറങ്ങി 3 മാസത്തിനുള്ളില്‍ യുവതിയെ വിവാഹം കഴിക്കണമെന്നാണു ഹൈക്കോടതി നിർദേശം.

പെൺകുട്ടിയെ ഒട്ടേറെത്തവണ ലൈംഗികമായി പീഡിപ്പിച്ചെന്നു ചൂണ്ടിക്കാണിച്ചു 2024 മേയിലാണ് കുടുംബം പരാതി നൽകുന്നത്. സ്വകാര്യ വിഡിയോ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി 9 ലക്ഷം രൂപ തട്ടിയതായും പരാതിയിൽ പറയുന്നുണ്ട്. സെപ്റ്റംബറിൽ പ്രതിയെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. തുടർന്ന് ഒക്ടോബറിൽ നൽകിയ ജാമ്യാപേക്ഷ ആഗ്ര സെഷൻസ് കോടതി തള്ളിയതിനു പിന്നാലെ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിലാണ് വിധി.

കുറ്റം സംശയാതീതമായി തെളിയിക്കപ്പെടുന്നതുവരെ ഒരു വ്യക്തിക്കു ഭരണഘടനയുടെ അനുച്ഛേദം – 21 ഉറപ്പുനൽകുന്ന ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഇല്ലാതാക്കാൻ കഴിയില്ലെന്നു ജസ്റ്റിസ് കൃഷൻ പഹാൽ പറഞ്ഞു.

STORY HIGHLIGHT: allahabad high court