Environment

400 വര്‍ഷം ആയുര്‍ദൈര്‍ഘ്യം;ഗ്രീന്‍ലന്‍ഡ് സ്രാവിന്റെ ആയുസ്സിന്റെ രഹസ്യം | greenland-sharks-lead-perfectly-healthy-lives-up-to-400-years

ആയുസ്സുള്ള ജീവിവര്‍ഗങ്ങള്‍ക്ക് ഡിഎന്‍എയില്‍ തകാറുണ്ടാകുന്നതിനാല്‍ അര്‍ബുദം സാധ്യത ഏറെയാണ്

ഗ്രീന്‍ലന്‍ഡ് സ്രാവുകളുടെ ആയുസ്സ് 400 വര്‍ഷം വരെയാണ്. 20 അടിയോളം വളരുന്ന ഇവ ഏകദേശം 1400 കിലോഗ്രാം ഭാരവും കൈവരിക്കും. ഉത്തര അറ്റ്‌ലാന്റിക്- ആര്‍ട്ടിക് സമുദ്രത്തില്‍ കാണപ്പെടുന്ന ഇവയുടെ ആയുസ്സിന്റെ ദൈര്‍ഘ്യം നിഗൂഢമായിരുന്നു. ട്യൂമറോ, കാന്‍സറോ ബാധിക്കാതെ ഇത്രയധികം വര്‍ഷം എങ്ങനെ ഇവ ജീവിക്കുന്നു എന്നത് സംബന്ധിച്ച ആ രഹസ്യത്തിലേക്ക് വെളിച്ചം വീശിയിരിക്കുകയാണ് പുതിയ പഠനം.കൂടുതല്‍ ആയുസ്സുള്ള ജീവിവര്‍ഗങ്ങള്‍ക്ക് ഡിഎന്‍എയില്‍ തകാറുണ്ടാകുന്നതിനാല്‍ അര്‍ബുദം സാധ്യത ഏറെയാണ്.

ധാരാളം കോശങ്ങളുള്ള ഇവയില്‍ കോശവിഭജനം തെറ്റായി വര്‍ധിക്കാനുള്ള സാധ്യതയും കൂടുതലാണെന്നാണ് സാധാരണഗതിയില്‍ ശാസ്ത്രം പറയുന്നത്. എന്നാല്‍ ഗ്രീന്‍ലന്‍ഡ് സ്രാവുകളുടെ കാര്യത്തില്‍ ഈ ശാസ്ത്രനിഗമനം അപ്പാടെ തെറ്റുകയായിരുന്നു.സ്രാവിന്റെ സങ്കീര്‍ണമായ ജനിതക ഘടന പരിശോധിച്ച ശാസ്ത്രജ്ഞര്‍ സങ്കീര്‍ണമായ സമസ്യയുടെ ഉത്തരം ഒടുവില്‍ കണ്ടെത്തി. സ്രാവിന്റെ ജനികഘടനയിലുള്ള രോഗപ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട ജീനുകളെ കേന്ദ്രീകരിച്ചായിരുന്നു പഠനം. സ്രാവിന്റെ ഡിഎന്‍എയില്‍ തകരാറുകള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഇവ പരിഹരിക്കുന്നതും മെച്ചപ്പെടുത്തുന്നതും ഈ ജീനുകളാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

ജീനുകള്‍ പ്രോട്ടീന്‍ എന്‍എഫ്-കെബി ഇവ ഉല്പാദിപ്പിക്കുന്നതായും അത് വീക്കം, പ്രതിരോധശക്തി, കോശങ്ങളുടെ അതിജീവനം എന്നിവയെ സഹായിക്കുന്നതായും കണ്ടെത്തി. ഈ പ്രക്രിയയാണ് ട്യൂമറോ, കാന്‍സറോ ബാധിക്കുന്നതില്‍ നിന്ന് സ്രാവുകളെ സംരക്ഷിക്കുന്നത്. വളരെക്കുറച്ചുകാലം ജീവിക്കുന്ന സ്രാവുകളെ അപേക്ഷിച്ച് ഗ്രീന്‍ലന്‍ഡ് സ്രാവുകള്‍ക്ക് ഈ ജീനുകള്‍ കൂടുതലാണെന്നും അവര്‍ കണ്ടെത്തി. ഇത് അവരുടെ ജനിതകഘടനയെ കൂടുതല്‍ സുസ്ഥിരമാക്കി നിര്‍ത്താന്‍ സഹായിക്കുകയും കേടുപാടുകളുണ്ടാകുന്നത് തടയുകയും ചെയ്യുന്നു.

STORY HIGHLIGHTS:  greenland-sharks-lead-perfectly-healthy-lives-up-to-400-years