Travel

അസര്‍ബൈജാനിലേക്ക് സഞ്ചാരികളൊഴുകുന്നു; ഇവിടെ എന്താണ് പ്രത്യേകത? | tourists-flock-to-azerbaijan-whats-special-about-it

ട്ടെന്നു വിസ കിട്ടുമെന്നതിനാല്‍ തന്നെ ആളുകളും ഈ രാജ്യം തിരഞ്ഞെടുക്കുന്നു

കുറഞ്ഞ കാലം കൊണ്ട് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുന്നു അസര്‍ബൈജാന്‍. യൂറോപ്പിലെ പോലെ തന്നെ യാത്ര അനുഭവം നല്‍കുന്ന രാജ്യം തന്നെയാണ് അസര്‍ബൈജാന്‍. വിസ കിട്ടാനും എളുപ്പം. യൂറോ ഏഷ്യന്‍ രാജ്യമായ ഈ അതിമനോഹര രാജ്യം കാണേണ്ടതു തന്നെയാണ്. യാത്രാ ചെലവും കുറവു തന്നെ. മലയാളികളെ അസര്‍ബൈജാന്‍ കാണിക്കാന്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും തിടുക്കമാണ്. പെട്ടെന്നു വിസ കിട്ടുമെന്നതിനാല്‍ തന്നെ ആളുകളും ഈ രാജ്യം തിരഞ്ഞെടുക്കുന്നു.

കേരളത്തില്‍ നിന്നു തന്നെയാണ് മിക്കവാറും യാത്രക്കാര്‍ ഉള്ളത്. രണ്ടു ഭൂഖണ്ഡങ്ങളിലായി കാസ്പിയന്‍ കടലിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്നു അസര്‍ബൈജാന്‍. ഇവിടുത്തെ അദ്ഭുതകരമായ സാംസ്‌കാരിക വൈവിധ്യവും ആകര്‍ഷകവുമായ യൂറോപ്യന്‍ അന്തരീക്ഷവും അസര്‍ബൈജാനെ സഞ്ചാരികള്‍ക്ക് പ്രിയമുളളതാക്കുന്നു. അസര്‍ബൈജാനിലെ ഗബാല, ബാക്കു എന്നീ സ്ഥലങ്ങളിലേക്കാണ് കൂടുതല്‍ വിനോദസഞ്ചാരികളും ഒഴുകുന്നത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്കാണെങ്കില്‍ ഇ-വിസയും രാജ്യം വാഗ്ദാനം ചെയ്യുന്നുണ്ട്.

മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇവടെ ചെലവ് കുറവാണെന്നുള്ളതും വിസ കിട്ടാന്‍ എളുപ്പമാണെന്നുള്ളതും തന്നെയാണ് സഞ്ചാരികളെ ഇവിടെക്ക് എത്തിക്കുന്നതും. 51 ഇന്ത്യന്‍ രൂപയാണ് 1 അസര്‍ബൈജാനി മനാത്തിന് നല്‍കേണ്ടത്. ദൂരമാണെങ്കിലോ അഞ്ചു മണിക്കൂര്‍ കൊണ്ട് അസര്‍ബൈജാനിലെത്തുകയും ചെയ്യാം. അവധിക്കാലം ആസ്വദിക്കാന്‍ പോകുന്നവരാണെങ്കില്‍ അസര്‍ബൈജാന്റെ അയല്‍രാജ്യമായ ജോര്‍ജിയയും കണ്ടോളൂ… ഇന്ത്യയില്‍ നിന്ന് ഫ്‌ളൈറ്റുകളുമുണ്ട് അസര്‍ബൈജാന്റെ തലസ്ഥാനമായ ബാക്കുവിലേക്ക്. ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും നേരിട്ടു തന്നെ വിമാനങ്ങളില്‍ പറക്കാം.

STORY HIGHLIGHTS:  tourists-flock-to-azerbaijan-whats-special-about-it