Kerala

കുഴിയില്‍ കാലും നീട്ടിയിരിക്കുന്ന കിളവി മാല ചോദിച്ചിട്ട് തന്നില്ല; അഫാന്റെ വെളിപ്പെടുത്തൽ – afan confesses venjaramoodu

ഇളയ മകന്‍ അഫ്സാൻ‌ മരിച്ച വിവരം കുടുംബം ഷെമീനയെ അറിയിച്ചു

മാല ചോദിച്ചിട്ടു തരാത്തതിനാലാണ് മുത്തശ്ശി സല്‍മാ ബീവിയെ കൊലപ്പെടുത്തിയതെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി. കുഴിയില്‍ കാലും നീട്ടിയിരിക്കുന്ന കിളവി മാല ചോദിച്ചിട്ട് തന്നില്ല, അതുകൊണ്ടു കൊന്നതെന്നാണ് അഫാന്‍ പോലീസിനോട് പറഞ്ഞത്. മൂന്നുദിവസത്തെ കസ്റ്റഡിയില്‍ കിട്ടിയ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് മുത്തശ്ശി കൊലപ്പെടുത്തിയത് എന്തിനെന്ന വിവരം പോലീസിനോട് പറഞ്ഞത്.

കൊലപാതകത്തിനു ശേഷം മാല ഊരിയെടുത്ത് വെഞ്ഞാറമൂട്ടിലെ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചുവെന്നും അഫാൻ പറഞ്ഞു. അഫാനുമായി പോലീസ് നാളെ കൊലപാതകം നടന്ന പാങ്ങോടുള്ള വീട്ടിലും, ധനകാര്യ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തും. അതേസമയം തന്റെ പേരില്‍ ഉണ്ടായിരുന്ന കാര്‍ നഷ്ടമായതായി അഫാന്റെ പിതാവ് അബ്ദുല്‍ റഹീം പോലീസിനോട് പറഞ്ഞു.

കാര്‍ അഫാന്‍ പണയം വച്ചതാകാം എന്നാണ് പോലീസിന്റെ നിഗമനം. കാറിനെപ്പറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, ഇളയ മകന്‍ അഫ്സാൻ‌ മരിച്ച വിവരം കുടുംബം ഷെമീനയെ അറിയിച്ചു. ഐസിയുവില്‍ തുടരുന്ന ഷെമിയോട് ഘട്ടം ഘട്ടമായി കുടുംബത്തില്‍ നടന്ന ദാരുണ സംഭവങ്ങള്‍ അറിയിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.

STORY HIGHLIGHT: afan confesses venjaramoodu