പ്രതിരോധശേഷി കുറഞ്ഞവരിലാണ് പൊതുവേ പെട്ടെന്ന് രോഗങ്ങള്‍ പിടിപ്പെടുന്നത്. അതിനാല്‍ രോഗ പ്രതിരോധശേഷി കൂട്ടാനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങള്‍ ആണ് രോഗ പ്രതിരോധശേഷി കൂട്ടാനായി കഴിക്കേണ്ടത്. രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ നോക്കാം.
ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ്
ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ, സി, ഇ, അയേണ്‍, കാത്സ്യം തുടങ്ങിയവയാല്‍ സമ്പന്നമാണ് ബീറ്റ്റൂട്ടും ക്യാരറ്റും. അതിനാല്‍ ബീറ്റ്റൂട്ടും ക്യാരറ്റും കൊണ്ട് തയ്യാറാക്കുന്ന ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ഇഞ്ചിയും മഞ്ഞളും കൂടി ഇവയില്‍ ചേര്‍ക്കുന്നതും ഗുണം ചെയ്യും. ഇവ രണ്ടിലും വിവിധ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി വൈറൽ, ആന്‍റി സെപ്റ്റിക് ഗുണങ്ങളുമുണ്ട്. അതിനാൽ, പ്രതിരോധശേഷി കൂട്ടാന്‍ ഈ സുഗന്ധവ്യഞ്ജനങ്ങളും കൂടി ചേര്‍ക്കാം.
തക്കാളി ജ്യൂസ്
തക്കാളി ജ്യൂസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും ബീറ്റാകരോട്ടിനും അടങ്ങിയ തക്കാളി ജ്യൂസ് പതിവായി കുടിക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. തക്കാളി ജ്യൂസില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.
content highlight : Those who want to boost their immune system should try these drinks