India

രണ്ടുകാമുകിമാർ ഒരാളെ കൊന്ന് തള്ളിയത് രണ്ടാമത്തെ കാമുകിയുടെ സഹായത്തോടെ; കാമുകനും രണ്ടുയുവതികളും അറസ്റ്റില്‍ – woman killed in yercaud tamilnadu

യുവതിയെ കാണാതായതോടെ ഹോസ്റ്റല്‍ അധികൃതരാണ് പോലീസില്‍ പരാതി നല്‍കിയത്

യുവതിയെ കൊലപ്പെടുത്തി മൃതദേഹം യേര്‍ക്കാട് ചുരത്തില്‍ തള്ളിയ സംഭവത്തില്‍ കാമുകനും രണ്ടുയുവതികളും അറസ്റ്റില്‍. തിരുച്ചിറപ്പള്ളി സ്വദേശി കെ. ലോകനായകിയെ കൊലപ്പെടുത്തിയ കേസിലാണ് കാമുകനായ പേരാമ്പലൂര്‍ സ്വദേശി അബ്ദുള്‍ ഹഫീസ്, ഇയാളുടെ മറ്റൊരു കാമുകി ആവഡി സ്വദേശി താവിയ സുല്‍ത്താന, സുല്‍ത്താനയുടെ സുഹൃത്ത് മോനിഷ എന്നിവരെ സേലം പോലീസ് അറസ്റ്റ് ചെയ്തത്.

മാര്‍ച്ച് ഒന്നാംതീയതിയാണ് മൂവരും ചേര്‍ന്ന് ലോകനായകിയെ കൊലപ്പെടുത്തി മൃതദേഹം യേര്‍ക്കാട് ചുരത്തില്‍നിന്ന് താഴേക്ക് വലിച്ചെറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. തിരുച്ചിറപ്പള്ളി സ്വദേശിനിയായ ലോകനായകി സേലത്തെ സ്വകാര്യ കോച്ചിങ് സെന്ററില്‍ അധ്യാപികയായിരുന്നു. സേലത്തെ ഹോസ്റ്റലിലായിരുന്നു യുവതിയുടെ താമസം. യുവതിയെ കാണാതായതോടെ ഹോസ്റ്റല്‍ അധികൃതരാണ് പോലീസില്‍ പരാതി നല്‍കിയത്.

ലോകനായകിയുടെ ഫോണ്‍വിളി വിവരങ്ങള്‍ പരിശോധിച്ചതോടെയാണ് ഹഫീസിലേക്ക് അന്വേഷണമെത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതകവിവരം പുറത്തറിയുകയായിരുന്നു. മറ്റൊരു കാമുകിയായ സുല്‍ത്താനയുടെയും ഇവരുടെ സുഹൃത്തായ മോനിഷയുടെയും സഹായത്തോടെ ലോകനായകിയെ കൊലപ്പെടുത്തിയെന്നായിരുന്നു ഹഫീസിന്റെ മൊഴി. സാമൂഹികമാധ്യമത്തിലൂടെയാണ് മുഖ്യപ്രതിയായ ഹഫീസും ലോകനായകിയും പരിചയത്തിലാകുന്നത്. ഇതേസമയം, സുല്‍ത്താനയുമായും ഹഫീസിന് പ്രണയമുണ്ടായിരുന്നു.

അടുത്തിടെ ഹഫീസും സുല്‍ത്താനയും തമ്മിലുള്ള ബന്ധം ലോകനായകി അറിഞ്ഞു. ഇതേച്ചൊല്ലി വഴക്കിടുകയും സുല്‍ത്താനയുമായുള്ള ബന്ധത്തെ എതിര്‍ക്കുകയുംചെയ്തു. ഇതോടെയാണ് ഹഫീസ് യുവതിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. സുല്‍ത്താനയുടെയും നഴ്സിങ് വിദ്യാര്‍ഥിനിയായ മോനിഷയുടെയും സഹായത്തോടെ ലോകനായകിയുടെ ശരീരത്തില്‍ മാരകമായ അളവില്‍ മരുന്ന് കുത്തിവെയ്ക്കുകയും പിന്നാലെ യേര്‍ക്കാടിലെ ചുരം റോഡില്‍നിന്ന് പാറക്കെട്ടുകളിലേക്ക് വലിച്ചെറിയുകയുമായിരുന്നു.

STORY HIGHLIGHT: woman killed in yercaud tamilnadu