മാര്‍ച്ചില്‍ നിരവധി മൊബൈല്‍ ഫോണ്‍ കമ്പനികളാണ് അവരുടെ പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. നത്തിങ്, പോക്കോ, സാംസങ്, വിവോ അടക്കമുള്ള കമ്പനികളാണ് പുതിയ ഫോണുകളുമായി വരുന്നത്. ഇതില്‍ നത്തിങ്ങിന്റെ ഫോണ്‍ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തു. മാര്‍ച്ചില്‍ പുറത്തിറങ്ങിയതും അവതരിപ്പിക്കാന്‍ പോകുന്നതുമായ അഞ്ചു ഫോണുകള്‍ ചുവടെ:
1. നത്തിങ് ഫോണ്‍ 3എ സീരീസ്
നത്തിങ് ഫോണ്‍ 3എ സീരീസ് ഇന്ത്യന്‍ വിപണിയില്‍ image credit: nothing
ബ്രിട്ടീഷ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് നിര്‍മ്മാതാക്കളായ നത്തിങ്ങിന്റെ പുതിയ ഫോണ്‍ 3എ സീരീസ് ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഫോണ്‍ 3എ സീരീസില്‍ ഫോണ്‍ 3എ, ഫോണ്‍ 3എ പ്രോ എന്നി ബജറ്റ് ഫോണുകളാണ് അവതരിപ്പിച്ചത്.സ്‌നാപ്ഡ്രാഗണ്‍ 7s Gen 3 ചിപ്പോടുകൂടിയാണ് ഈ ഫോണുകള്‍ വരുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് FHD+ ഡിസ്‌പ്ലേയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. 5000mAh ബാറ്ററിയും ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും ഫോണുകളില്‍ ഉള്‍പ്പെടുന്നു. 24,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്.
2. സാംസങ് ഗാലക്‌സി എ സീരീസ്
മൂന്ന് പുതിയ എ സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ (Galaxy A56, A36, A26) പുറത്തിറക്കാന്‍ ഒരുങ്ങി സാംസങ്. ഈ ഫോണുകള്‍ One UI 7.0 സാങ്കേതികവിദ്യയുമായി അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷ. ആറ് OS അപ്ഡേറ്റുകളും ഇതില്‍ ഉണ്ടാവാം. Galaxy A56ല്‍ അലുമിനിയം ഫ്രെയിമും IP67 റേറ്റിംഗും ഉണ്ടായിരിക്കാം. 50MP പ്രൈമറി, 12MP അള്‍ട്രാ-വൈഡ്, 5MP മാക്രോ ക്യാമറ സജ്ജീകരണം, 12MP ഫ്രണ്ട് ഷൂട്ടര്‍ എന്നിവയും വാഗ്ദാനം ചെയ്യും. 45W ഫാസ്റ്റ് ചാര്‍ജിംഗുള്ള 5000mAh ബാറ്ററിയും ഇതിനുണ്ടാകാം. Galaxy A36-Â Snapdragon 6 Gen 3 അല്ലെങ്കില്‍ 7s Gen 2 പ്രോസസര്‍, 6.6-ഇഞ്ച് FHD+ AMOLED ഡിസ്പ്ലേ, 25W ചാര്‍ജിംഗുള്ള 5000mAh ബാറ്ററിയുടെ പിന്തുണയുള്ള 50MP+8MP+5MP പിന്‍ കാമറ സജ്ജീകരണം എന്നിവയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഗാലക്സി എ26 എക്സിനോസ് 1280 ചിപ്സെറ്റില്‍ പ്രവര്‍ത്തിക്കും
3. വിവോ ടി4എക്‌സ്
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണാണ് വിവോ ടി4എക്‌സ്.വിവോ ടി4എക്‌സില്‍ 120Hz റിഫ്രഷ് റേറ്റും 1500 നിറ്റ് പീക്ക് ബ്രൈറ്റ്‌നസും ഉള്ള 6.78 ഇഞ്ച് IPS LCD ഡിസ്‌പ്ലേയാണ് ഉള്ളത്. മീഡിയാടെക് ഡൈമെന്‍സിറ്റി 7300 പ്രോസസറാണ് ഫോണിന് കരുത്ത് പകരുക. ഫോണ്‍ 6/8GB LPDDR4x റാമും 128/256GB UFS 2.2 സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. ഒപ്റ്റിക്‌സിന്റെ കാര്യത്തില്‍, 50MP പ്രൈമറി ഷൂട്ടറും 2MP സെക്കന്‍ഡറി സെന്‍സറും ഉള്ള ഡ്യുവല്‍ കാമറ സെറ്റപ്പോടെയാണ് ഫോണ്‍ എത്തുന്നത്.
4. ഷവോമി 15 അള്‍ട്രാ
15 സീരീസില്‍ വരുന്ന ഷവോമി 15, ഷവോമി 15 അള്‍ട്രാ എന്നിവ ലൈക്ക കാമറ, സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്സെറ്റ് തുടങ്ങിയ ഫീച്ചറുകളോടെയായിരിക്കും വിപണിയില്‍ എത്തുക. ഇന്ത്യയില്‍ മാര്‍ച്ച് 11ന് ഇരു ഫോണുകളും വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഷവോമി 15 മൂന്ന് നിറങ്ങളില്‍ ലഭ്യമാകുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. കറുപ്പ്, പച്ച, വെള്ള നിറങ്ങളിലാണ് വിപണിയില്‍ എത്തുക. അതേസമയം ഷവോമി 15 അള്‍ട്രാ സില്‍വര്‍ ക്രോം നിറത്തില്‍ മാത്രമേ ലോഞ്ച് ചെയ്യാന്‍ സാധ്യതയുള്ളൂ.ഷവോമി 15 അള്‍ട്രായ്ക്ക് 120Hz റിഫ്രഷ് റേറ്റും 2K റെസല്യൂഷനുമുള്ള 6.73 ഇഞ്ച് ക്വാഡ്കര്‍വ്ഡ് LTPO OLED ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 16GB വരെ റാമും 1TB ഇന്റേണല്‍ സ്റ്റോറേജുമുള്ള സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ടീഇ ഫോണില്‍ ഉണ്ടായേക്കും. 90W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 6,100 mAh ശേഷിയുള്ള ബാറ്ററിയായിരിക്കും ഫോണിന്റെ മറ്റൊരു കരുത്ത്. 50 MP മെയിന്‍ സെന്‍സര്‍, 50 MP അള്‍ട്രാവൈഡ് ലെന്‍സ്, 5x ഒപ്റ്റിക്കല്‍ സൂം ഉള്ള 200 MP പെരിസ്‌കോപ്പ്സ്റ്റൈല്‍ ടെലിഫോട്ടോ ലെന്‍സ് എന്നിവയുള്‍പ്പെടെ വിപുലമായ ലൈക്ക കാമറ സംവിധാനവും ഫോണ്‍ അവതരിപ്പിച്ചേക്കും. ഉയര്‍ന്ന നിലവാരമുള്ള സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കും അനുയോജ്യമായ 32 MP ഫ്രണ്ട് ഫേസിംഗ് കാമറ രണ്ട് മോഡലുകളിലും പ്രതീക്ഷിക്കുന്നുണ്ട്.
5. പോക്കോ എം7 ഫൈവ് ജി
ഈ മാര്‍ച്ചില്‍ ഇന്ത്യയില്‍ പോക്കോ എം7 5G പുറത്തിറക്കും. 12 ജിബി റാം (6 ജിബി ഫിസിക്കല്‍ + 6 ജിബി വെര്‍ച്വല്‍) ഉള്ള 10,000-ല്‍ താഴെ വിലയുള്ള സ്മാര്‍ട്ട്ഫോണാണിത്. സ്നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 ചിപ്സെറ്റ് ആണ് ഇതിന് കരുത്തുപകരുക.മാറ്റ്-ഫിനിഷ് പച്ചകലര്‍ന്ന നീല ഡിസൈനും ക്വാഡ്-കട്ട്ഔട്ട് കാമറ മൊഡ്യൂളും ഈ ഉപകരണത്തിലുണ്ട്.
content highlight: Smart phone