Celebrities

വേണ്ട രീതിയില്‍ കാവ്യ അംഗീകരിക്കപ്പെട്ടിട്ടില്ല; പൃഥ്വിരാജ് പറയുന്നു | Prithwiraj about Kavya Madhavan

കാവ്യയെ കുറിച്ച് അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്

അഭിനയത്തില്‍ നിന്ന് ഇപ്പോള്‍ പൂര്‍ണമായും അകന്ന് നില്‍ക്കുകയാണെങ്കിലും, കാവ്യ മാധവന്‍ എന്ന നടിയെ മലയാളികള്‍ക്ക് മറക്കാന്‍ സാധിക്കില്ല. ഒരുകാലത്ത് മലയാള സിനിമയുടെ മുഖമായിരുന്ന കാവ്യ. നായികാ സങ്കല്‍പങ്ങള്‍ എല്ലാം ഒത്തു ചേര്‍ന്ന ഉണ്ടക്കണ്ണി! കാവ്യയെ കുറിച്ച് പഴയ ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ഒരു എഫ് എം റേഡി ഇന്റര്‍വ്യൂവില്‍ കൂടെ അഭിനയിച്ച നായികമാരെ കുറിച്ച് സംസാരിക്കുന്നതിനെയാണ് കാവ്യ മാധവന്റെ പേര് വന്നത്. ഏറ്റവും അധികം തരംതാഴ്ത്തപ്പെട്ട നടിയാണ് കാവ്യ മാധവന്‍ എന്ന് പൃഥ്വിരാജ് പറഞ്ഞു. കാവ്യയെ മലയാളികള്‍ കണ്ടിരിയ്ക്കുന്നത് അയല്‍വക്കത്തെ പെണ്‍കുട്ടി, നാടന്‍ പെണ്‍കുട്ടി എന്നിങ്ങനെയുള്ള നിലയിലാണ്. പക്ഷേ കാവ്യ ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും നല്ല നടിമാരില്‍ ഒരാളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത് എന്ന്  പൃഥ്വിരാജ് പറഞ്ഞു.

കാവ്യയെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ ചുരുക്കം ചില സിനിമകള്‍ക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ. അതിലൊരു സിനിമ ഞാന്‍ അഭിനയിച്ചിട്ടുള്ള വാസ്തവം ആണെന്നാണ് എന്റെ നിഗമനം. അതില്‍ കാവ്യയുടെ വേഷം, സ്‌ക്രീന്‍ ടൈം വളരെ ചെറുതായിരിക്കാം. പക്ഷേ എനിക്ക് കാവ്യ മാധവന്‍ എന്ന അഭിനേത്രിയെ നോക്കുമ്പോള്‍ അതൊരു ഐ ഓപ്പണിങ് പെര്‍ഫോമന്‍സ് ആയിരുന്നു. പിന്നെ, അത്രയും നല്ല ഒരു സീരിയസ് അഭിനേത്രിയായിട്ട് കാവ്യ വേണ്ട രീതിയില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് എനിക്ക് തോന്നുന്നില്ല- പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.

content highlight: Prithwiraj about Kavya Madhavan