Tech

മിവിയുടെ പുതിയ ഇയർബഡ്സ് വരുന്നു; സൂപ്പർപോഡ്‌സ് കൺസേർട്ടോ ടിഡബ്ല്യുഎസിന്റെ ഫീച്ചേഴ്സ് ഇതൊക്ക..| MIVI Earbuds

3999 രൂപ വിലയുള്ള സൂപ്പർപോഡ്സ് കൺസേർട്ടോ എല്ലാ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിലും ലഭ്യമാണ്

പ്രമുഖ തദ്ദേശീയ ഓഡിയോ ബ്രാൻഡായ മിവിയുടെ ഏറ്റവും പുതിയ സൂപ്പർപോഡ്‌സ് കൺസേർട്ടോ ടിഡബ്ല്യുഎസ് ഇയർബഡ്സ് വിപണിയിലെത്തി. ഇന്ത്യയിൽ ഡിസൈൻ ചെയ്‌ത് നിർമിച്ച ഈ വയർലെസ് ഇയർബഡ്സ് അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുന്നതാണ്.

ഡോൾബി ഓഡിയോ, ഹൈ-റെസ് ഓഡിയോ, എൽഡിഎസി, ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ (എഎൻസി), മിവിയുടെ പ്രൊപ്രൈറ്ററി ഓഡിയോ ടെക് 3ഡി സൗണ്ട്‌സ്റ്റേജ് എന്നിവയുൾപ്പെടെയുള്ള ഫീച്ചറുകൾ ഉണ്ട്. 60 മണിക്കൂർ വരെ പ്ലേടൈ ലഭിക്കുന്ന സൂപ്പർപോഡ്‌സ് കൺസേർട്ടോ വയർലെസ് ഓഡിയോ ഡിവൈസ് വിപണിയിൽ വൻ മുന്നേറ്റം നടത്തുമെന്നാണ് മിവി അവകാശപ്പെടുന്നത്.

മെറ്റാലിക് ബ്ലൂ, സ്‌പേസ് ബ്ലാക്ക്, മിസ്റ്റിക് സിൽവർ, റോയൽ ഷാംപെയ്ൻ എന്നീ നാല് നിറങ്ങളിലാണ്് പുതിയ കൺസേർട്ടോ ഇയർബഡ്സ് എത്തുന്നത്. 3999 രൂപ വിലയുള്ള സൂപ്പർപോഡ്സ് കൺസേർട്ടോ ഫ്ലിപ്കാർട്ട്, ആമസോൺ എന്നിവയുൾപ്പെടെ എല്ലാ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിലും മിവി വെബ്‌സൈറ്റിലും ലഭ്യമാണ്.

ഡോൾബി ഓഡിയോ: ക്രിസ്റ്റൽ-ക്ലിയർ വോക്കൽസ്, ഡീപ് ബാസ്, ഇമ്മേഴ്‌സീവ് വോയ്സ് വ്യക്തത എന്നിവ നൽകുന്ന ഡോൾബിയുടെ നൂതന ഓഡിയോ സാങ്കേതികവിദ്യ ഉപയോഗിച്ച് കാതുകളിൽ തിയേറ്റർ അനുഭവം ലഭ്യമാക്കുന്നു. എൽഡിഎസി ഉള്ള ഹൈ-റെസ് ഓഡിയോ: സ്റ്റാൻഡേർഡ് ഓഡിയോയേക്കാൾ ഉയർന്ന സാംപിൾ റേറ്റും ബിറ്റ് ഡെപ്ത്തും ഉള്ളതിനാൽ, ഹൈ-റെസ് ഓഡിയോ പാട്ടിലെ സൂക്ഷ്മതകൾ പോലും കൃത്യതയോടെ പകർത്തുന്നു, അതുവഴി കമ്പോസർ ഉദ്ദേശിച്ചതുപോലെ ഗാനം കേൾക്കാൻ ഉപയോക്താവിന് സാധിക്കും.

ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ (എഎൻസി): മിവിയുടെ നൂതന എഎൻസി സാങ്കേതികവിദ്യ ഉപയോഗിച്ച് പുറത്തുനിന്നുള്ള ശബ്‌ദം തടയുകയും സംഗീതം, കോളുകൾ അല്ലെങ്കിൽ പോഡ്‌കാസ്റ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.

3ഡി സൗണ്ട്‌സ്റ്റേജ്: വ്യക്തമായി കേൾക്കാൻ കഴിയുന്ന പുതിയ ശബ്‌ദ സംവിധാനത്തിലേക്ക് പ്രവേശിക്കാൻ ഈ പ്രൊപ്രൈറ്ററി ഓഡിയോ സാങ്കേതികവിദ്യ സഹായിക്കുന്നു.

60 മണിക്കൂർ പ്ലേടൈം: ഒറ്റ ചാർജിൽ 60 മണിക്കൂർ വരെ പ്ലേടൈമോടെ ദിവസം മുഴുവൻ ഉപയോഗിക്കാം. ദീർഘദൂര യാത്രകളിൽ ഉപയോഗിക്കുകയും ചെയ്യാം.

സൂപ്പർപോഡ്സ് കൺസേർട്ടോ ഇയർബഡ്സ് ഇന്ത്യൻ ഉപഭോക്താക്കൾക്കായി ഡിസൈൻ ചെയ്ത മികച്ച നിലവാരമുള്ളതും നൂതനവുമായ ഉൽപന്നങ്ങൾ നിർമിക്കുന്നതിനുള്ള മിവിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. കമ്പനിയുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന്റെ ഭാഗമായി ഈ ഇയർബഡ്സ് പ്രാദേശികമായി നിർമിച്ചതാണ്.

content highlight: MIVI Earbuds