Recipe

കൂട്ടുപായസം കഴിച്ചിട്ടുണ്ടോ? ഉണക്കലരി ഉണ്ടെങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാം | sweet-unakkalari-payasam-recipe

ഇനി അമ്പലങ്ങളിൽ നിന്നും കിട്ടുന്ന കൂട്ടുപായസം തന്നെ ട്രൈ ചെയ്യൂ. നെയ്യിൽ വേവിച്ചെടുത്ത ഉണക്കലരിയിലേയ്ക്ക് ശർക്കരലായനി ചേർത്ത് കുറുക്കിയാണ് ഇത് തയ്യാറാക്കുന്നത്.

ചേരുവകൾ

ഉണക്കലരി- 1/2 കപ്പ്
ശർക്കര പാനി- 1 1/2 കപ്പ്
നെയ്യ്- 1/4   കപ്പ്
തേങ്ങ- 1/2 കപ്പ്

തയ്യാറാക്കുന്ന വിധം

അര കപ്പ് ഉണക്കലരി നന്നായി കഴുകിയെടുക്കാം.
അടി കട്ടിയുള്ള ഒരു പാത്രം അല്ലെങ്കിൽ ഉരുളി അടുപ്പിൽ വച്ച് ആവശ്യത്തിന് വെള്ളം ഒഴിച്ചി തിളപ്പിക്കാം.
വെള്ളം തിളച്ചു വരുമ്പോൾ ഒരു ടീസ്പൂൺ നെയ്യ് ചേർക്കാം.
അതിലേയ്ക്ക് കഴുകിയ അരി ചേർത്ത് അര മണിക്കൂർ വേവിക്കാം.
അരി വെന്തു വരുമ്പോൾ ഒന്നര കപ്പ് ശർക്കര പാനി ഇളക്കിക്കൊണ്ട് ഒഴിക്കാം.
ഇടത്തരം തീയിൽ വേവിക്കാം.
വെള്ളം വറ്റി വരുമ്പോൾ അര കപ്പ് തേങ്ങ ചിരകിയതും നെയ്യിൽ വറുത്തെടുത്ത കശുവണ്ടിയും, ഉണക്കമുന്തിരിയും ചേർത്ത് നന്നായി ഇളക്കാം.
കാൽ കപ്പ് നെയ്യ് ചേർത്ത് അടുപ്പണയ്ക്കാം.
ഒരു വാഴയിലയിലേയ്ക്ക് പായസം വിളമ്പി കഴിച്ചു നോക്കൂ. മുകളിലായി പഴം അരിഞ്ഞതും ചേർക്കാം

content highlight: sweet-unakkalari-payasam-recipe