ഫ്രൈഡേ ഫിലിം ഹൗസ്സ് അവതരിപ്പിക്കുന്ന ഇന്ദ്രജിത് സുകുമാരന്‍ – അല്‍താഫ് സലിം, ഇന്ദ്രന്‍സ് , രമേശ് പിഷാരടി ചിത്രം ‘കാലന്റെ തങ്കക്കുടം ‘ . ചിത്രത്തിന്റെ ഡയറക്ടര്‍ നിധീഷ് കെ.ടി ആറിന്റെ കോമിക് ബെര്‍ത്തഡേ പോസ്റ്ററിലൂടെ അടുത്ത ചിത്രത്തിന്റെ തുടക്കം കുറിച്ചിരിക്കുന്നു .നോര്‍ത്ത് 24 കാതം, അഞ്ചാം പാതിര, ഓപ്പറേഷന്‍ ജാവ, ആട്, ജൂണ്‍, നെയ്യ്മര്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ സ്‌പോട്ട് എഡിറ്റര്‍ ആണ് നിധീഷ് കെ ടി ആര്‍ .കൂടാതെ ഫീനിക്‌സ് എന്ന ചിത്രത്തിന്റെ എഡിറ്റര്‍ കൂടെ ആണ്.
16 നവാഗത സംവിധായകാരെ മലയാളികള്‍ക്ക് സമ്മാനിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ 23ആം ചിത്രമായാണ് കാലന്റെ തങ്കക്കുടം . ഇന്ദ്രജിത് സുകുമാരന്റെ നൂറാം ചിത്രമാണ് കാലന്റെ തങ്കക്കുടം. ഉടന്‍ പാലക്കാട് ചിത്രികരണം ആരംഭിക്കാന്‍ പോകുന്ന വിജയ് ബാബു ചിത്രത്തിന്റെ മ്യൂസിക് നിര്‍വഹിക്കുന്നത് രാഹുല്‍ രാജ് ആണ് . കൂടാതെ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനയ് ബാബു , ഛായാഗ്രഹണം സജിത്ത് പുരുഷന്‍ , കോ റൈറ്റര്‍ സുജിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു സുശീലന്‍ , ആര്‍ട് മഹേഷ് മോഹനന്‍ , വസ്ത്രലങ്കാരം സമീറ സനീഷ് , മേക്കപ്പ് റോണക്‌സ് സേവ്യര്‍, സ്റ്റില്‍ വിഷ്ണു എസ് രാജന്‍ .
CONTENT HIGH LIGHTS; ‘Kaalante Thankakudam’. The film’s director Nidheesh launched the film with KTR’s comic birthday poster