Celebrities

വിവാഹത്തില്‍ അഭിപ്രായ വ്യത്യാസം; വിജയ് വര്‍മയുമായി തമന്ന വേര്‍പിരിയാനുള്ള കാരണം | Tammanah Bhattiya

എന്ത് കാരണം കൊണ്ടാണ് ഇരുവരും വേര്‍പിരിഞ്ഞത് എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്

കഴിഞ്ഞ ദിവസമാണ് നടി തമന്ന ഭട്ടിയയും നടന്‍ വിജയ് വര്‍മയും ബ്രേക്കപ് ആയി എന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. രണ്ട് വര്‍ഷത്തെ പ്രണയ ബന്ധത്തില്‍ നിന്ന് തമന്നയും വിജയ് വര്‍മയും പുറത്തുകടന്നു. എന്ത് കാരണം കൊണ്ടാണ് ഇരുവരും വേര്‍പിരിഞ്ഞത് എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

സിയാസാത്ത് ഡെയിലിയെ ഉദ്ദരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം തമന്ന ചെലുത്തിയ സമ്മര്‍ദ്ദമാണ് വേര്‍പിരിയുന്നതിലേക്ക് എത്തിയത്. തനിക്ക് മുപ്പത് വയസ്സ് പിന്നിട്ടു, 35 ല്‍ എത്തി. വിവാഹം കഴിച്ച് സെറ്റില്‍ഡ് ആവാനുള്ള സമയമായി എന്നതില്‍ തമന്ന സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവത്രെ. ഇതില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് പ്രശ്‌നങ്ങള്‍ തുടക്കം. അത് ബ്രേക്കപ്പിലേക്ക് എത്തുകയായിരുന്നുവത്രെ.

2022 മുതല്‍ തമന്നയും വിജയ് വര്‍മയും സുഹൃത്തുക്കളാണ്. 2023 ല്‍ പുറത്തിറങ്ങിയ ലസ്റ്റ് സ്റ്റോറി 2 എന്ന വെബ്‌സീരീസിന് ശേഷമാണ് ആ ബന്ധം പ്രണയത്തിലേക്ക് മാറിയത്. ആദ്യം പ്രണയ ഗോസിപ്പുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. 2023 ല്‍ ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ തമന്ന അതെ താനും വിജയ് വര്‍മയും പ്രണയത്തിലാണ് എന്ന് സ്ഥിരീകരിച്ചു.

പിന്നീട് ശുഭാകര്‍ മിശ്രയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് വര്‍മയും പ്രണയത്തിലാണ് എന്നത് ശരിവച്ചു. ഞങ്ങളുടെ വികാരങ്ങള്‍ മറച്ചുവയ്ക്കുന്നതിനോട് യോജിക്കുന്നില്ല. സിനിമ പോലൊരു ഇന്റസ്ട്രിയില്‍ നില്‍ക്കുമ്പോള്‍ ആളുകള്‍ നമ്മുടെ എല്ലാ കാര്യങ്ങളും അറിയും, ഒരുമിച്ചൊരു ഫോട്ടോ എടുത്താലോ, പുറത്ത് പോയാലോ അവര്‍ അറിയുന്ന സാഹചര്യത്തില്‍ അത് മറച്ചുവയ്ക്കുന്നതില്‍ അര്‍ത്ഥമില്ല എന്നാണ് വിജയ് വര്‍മ പറഞ്ഞത്.

Ccontent highlight: Tammanah Bhattiya

Latest News