Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഓരോ മണിക്കൂറിലും ഓരോ സാനിറ്ററി പാഡ്, ശരീരത്തിന് തളർച്ച, ബോധക്ഷയം; എയുബിയെ കുറിച്ച് കൂടുതൽ അറിയൂ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 7, 2025, 03:09 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

17 കാരിയായ മീനുവിന് പീരിയഡ്സ് അഥവാ ആർത്തവ സമയം എന്നും പേടിസ്വപ്നമായിരുന്നു. ആദ്യമൊക്കെ അതികഠിനമായ വേദനയായിരുന്നു അവളെ അലട്ടിയിരുന്നത്. എന്നാൽ അടുത്തിടെയായി കാര്യങ്ങൾ കൂടുതൽ വഷളായി. ആർത്തവ സമയത്ത് ഓരോ മണിക്കൂറിലും പാഡുകൾ മാറ്റേണ്ട അവസ്ഥയിലേക്ക് അവളെത്തി. അതിരൂക്ഷമായ ബ്ലീഡിങ് ആയിരുന്നു പ്രശ്നം. ഇതിനുപുറമേ നിരന്തരമായ ക്ഷീണവും തളർച്ചയും. ആദ്യമൊക്കെ കാര്യങ്ങൾ ആരോടും പറയാതെ അവൾ മറച്ചുവച്ചു. ഒടുവിൽ അമ്മയോട് കാര്യങ്ങൾ വെളിപ്പെടുത്തി. പക്ഷേ സ്ത്രീകൾക്ക് അത് സാധാരണമാണ് എന്ന് പറഞ്ഞ് അമ്മ അത് തള്ളിക്കളഞ്ഞു. മാസങ്ങൾ കടന്നുപോയി. ഓരോ മാസം തോറും അവളുടെ അവസ്ഥ രൂക്ഷമായി വന്നു. ഒടുവിൽ ഒരുനാൾ ബോധരഹിതയായി നിലത്തുവീണു. ഭയന്നുപോയ വീട്ടുകാർ അവളെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ആർത്തവസമയത്തെ അമിത രക്തസ്രാവം ആണ് മീനുവിന്റെ ശാരീരിക ബുദ്ധിമുട്ടുകൾക്ക് കാരണമെന്ന് ഡോക്ടർ അമ്മയെ അറിയിച്ചു. എന്നാൽ ഭയക്കേണ്ടതില്ലെന്നും അസാധാരണമായ ഗർഭാശയ രക്തസ്രാവം (Abnormal uterine bleeding-AUB) എന്ന ഒരു അവസ്ഥയാണ് ഇതെന്നും ചികിത്സിച്ച് ഭേദമാക്കാൻ കഴിയും എന്നുമുള്ള ഡോക്ടറുടെ വാക്കുകൾ അമ്മയ്ക്ക് ആശ്വാസമായി.

എന്താണ് എയുബി(Abnormal uterine bleeding)

ആർത്തവ സമയത്ത് ഓരോ സ്ത്രീകൾക്കും അനുഭവപ്പെടുന്ന ശാരീരിക ബുദ്ധിമുട്ടുകൾ വ്യത്യസ്തമാണ്. ചിലർക്ക് നേരിയ വേദന പോലും അനുഭവപ്പെടാതെ ആർത്തവ സമയം കടന്നു പോകാറുണ്ട്. എന്നാൽ മറ്റു ചിലരെ സംബന്ധിച്ചിടത്തോളം ആർത്തവം അവർക്ക് ഒരു പേടിസ്വപ്നമാണ്. ആ സമയത്ത് നേരിടേണ്ടിവരുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളാണ് കാരണം. ഇത്തരം ബുദ്ധിമുട്ടുകളിൽ ചില ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ അത് എയുബിയെ സൂചിപ്പിക്കുന്നു.ഒരു സാധാരണ ആർത്തവചക്രത്തിന് പുറത്ത് സംഭവിക്കുന്ന യോനിയിൽ നിന്നുള്ള രക്തസ്രാവമാണ് എയുബി. ഇത് ക്രമരഹിതവും വലിയ അളവിൽ രക്തം പുറത്തേക്ക് പോകുന്നതും സാധാരണ ആർത്തവ ദിനങ്ങളെക്കാൾ ദൈർഘ്യമേറിയതും ആകും . ആർത്തവത്തിനിടയിലോ ലൈംഗിക ബന്ധത്തിന് ശേഷമോ സ്പോട്ടിംഗ് അല്ലെങ്കിൽ രക്തസ്രാവം ഉണ്ടാവുന്നതും എയുബി യുടെ ലക്ഷണമാവാം. അമിത രക്തസ്രാവം മൂലം മണിക്കൂറുകൾ ഇടവിട്ട് രാത്രിയിൽ പോലും സാനിറ്ററി പാഡുകൾ മാറ്റേണ്ട അവസ്ഥ വന്നേക്കാം. ആർത്തവവിരാമത്തിനു ശേഷം ഉണ്ടാകുന്ന യോനിയിൽ നിന്നുള്ള രക്തസ്രാവമാണ് പോസ്റ്റ്‌മെനോപോസൽ രക്തസ്രാവം (പിഎംബി), ഇത് പ്രത്യുൽപാദന ഹോർമോണുകളുടെ സ്വാഭാവിക തകർച്ചയാണ്. ഇതും അസാധാരണമായി കണക്കാക്കപ്പെടുന്നു, അതിനാൽ ഇത്തരം ഒരു അവസ്ഥ ഉണ്ടായാലും ഗൈനക്കോളജിസ്റ്റിൻ്റെ സഹായം തേടേണ്ടതാണ്.

എയുബി യുടെ കാരണങ്ങൾ:

ഹോർമോൺ അസന്തുലിതാവസ്ഥ ഉൾപ്പെടെ വിവിധ കാരണങ്ങൾ മൂലം എയുബി ഉണ്ടാകാം. ഈസ്ട്രജനും പ്രൊജസ്ട്രോണും തമ്മിലുള്ള അസന്തുലിതാവസ്ഥ, അണ്ഡോത്പാദന തകരാറുകൾ, ഗർഭാശയ ഫൈബ്രോയിഡുകൾ (ഗർഭാശയ ഭിത്തിയിലെ മസ്കുലർ ടിഷ്യുവിൽ നിന്ന് രൂപപ്പെടുന്ന ക്യാൻസർ അല്ലാത്ത മുഴകളാണ് ഗർഭാശയ ഫൈബ്രോയിഡുകൾ), രക്തസ്രാവം, പിസിഒഎസ്, അമിതവണ്ണം, തുടങ്ങിയവയാണ് പ്രധാന കാരണങ്ങൾ. കൗമാരക്കാർ, ആർത്തവവിരാമത്തിന് മുമ്പുള്ള സ്ത്രീകൾ, അമിതഭാരമുള്ള സ്ത്രീകൾ എന്നിവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ചില കേസുകളിൽ ഗർഭാശയ കാൻസറും ഒരു കാരണമാകാറുണ്ട്.

രോഗനിർണയം:

എയുബി രോഗനിർണ്ണയത്തിൽ, മെഡിക്കൽ ഹിസ്റ്ററി വിലയിരുത്തൽ ആണ് പ്രധാനം. കൂടാതെ രക്ത പരിശോധനയിലൂടെ അനീമിയ,ഹോർമോൺ പ്രശ്നങ്ങൾ എന്നിവ ഉണ്ടോയെന്ന് പരിശോധിക്കും. ഫൈബ്രോയ്ഡുകളുടെ സാന്നിധ്യം കണ്ടെത്താൻ ഗർഭാശയത്തിന്റെയും അണ്ഡാശയത്തിന്റെയും അൾട്രാസൗണ്ട് സ്കാനിങ് നടത്തും. ക്യാൻസർ സാധ്യത പരിശോധിക്കുന്നതിനായി ബയോപ്സിയെയും ആശ്രയിക്കും.

ReadAlso:

ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ മഞ്ഞള്‍കാപ്പി!

പോഷകങ്ങളുടെ ശക്തികേന്ദ്രം: കാപ്‌സിക്കം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു ദിവസം എത്ര മുട്ട കഴിക്കാം?

കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾക്കും തവികൾക്കും സ്പൂണുകൾക്കും ആരാധകരേറെ… പക്ഷേ..

ദിവസേന മുട്ട കഴിക്കാം : ആരോഗ്യ ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചികിത്സ:

എയുബിയുടെ കാരണവും കാഠിന്യവും അനുസരിച്ച് ചികിത്സാ രീതികൾ വ്യത്യാസപ്പെടുന്നു. കൂടാതെ രോഗിയുടെ പ്രായം, ഗർഭധാരണത്തിനായി ഒരുങ്ങുന്നവരാണോ എന്നീ ഘടകങ്ങളെ എല്ലാം ആശ്രയിച്ച് ആയിരിക്കും ചികിത്സ.

മരുന്നുകൾ:

നോൺ-സ്റ്റിറോയ്ഡൽ ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകൾ (NSAIDs) പോലുള്ള മരുന്നുകൾക്ക് വേദന ലഘൂകരിക്കാനും രക്തസ്രാവം കുറയ്ക്കാനും കഴിയും. സംയോജിത ഹോർമോൺ ഗുളികകൾ ആർത്തവചക്രം നിയന്ത്രിക്കും. ട്രാനെക്സാമിക് ആസിഡ് അമിത രക്തസ്രാവം കുറയ്ക്കും. പക്ഷേ ഈ മാർഗ്ഗങ്ങളെല്ലാം ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രമേ സ്വീകരിക്കാവൂ. പോളിപ്സ് അല്ലെങ്കിൽ ഫൈബ്രോയിഡുകൾ നീക്കം ചെയ്യുന്നതിനുള്ള ഹിസ്റ്ററോസ്കോപ്പി, എൻഡോമെട്രിയൽ അബ്ലേഷൻ, പ്രോജസ്റ്ററോൺ പുറത്തുവിടുന്ന ഗർഭാശയ ഉപകരണങ്ങൾ (ഐയുഡി) ഉൾപ്പെടുത്തൽ എന്നിവ ഉൾപ്പെടെ ഗർഭാശയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള വിവിധ മാർഗ്ഗങ്ങളും ആവശ്യമെങ്കിൽ നടത്തിവരാറുണ്ട്.

ശസ്ത്രക്രിയാ നടപടിക്രമങ്ങൾ:

ഗർഭാശയ ഫൈബ്രോയ്ഡ് എംബോളൈസേഷൻ എന്ന പ്രോസിജിയർ, എയുബിയുമായി ബന്ധപ്പെട്ട് ഡോക്ടർമാർ നടത്തിവരുന്ന പ്രധാന ശസ്ത്രക്രിയകളായ ഗർഭപാത്രം സംരക്ഷിക്കുന്ന സമയത്ത് ഫൈബ്രോയിഡുകൾ നീക്കം ചെയ്യുന്ന മയോമെക്ടമി, മറ്റു മാർഗ്ഗങ്ങൾ ഒന്നും വിജയിക്കുന്നില്ല എങ്കിൽ അവസാന മാർഗ്ഗമായി ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയും നടത്താറുണ്ട്.

മീനു കടന്നുപോയ അവസ്ഥകളിലൂടെ കടന്നു പോകുന്ന നിരവധിപേർ നമുക്കിടയിൽ ഉണ്ട്. അറിവില്ലായ്മയും അപമാനവും ഭയന്ന് നിരവധി പേർ നിശബ്ദത പാലിക്കുന്നുണ്ട്. എന്നാൽ തുറന്ന ആശയവിനിമയത്തിലൂടെ മാത്രമേ ആർത്തവ ആരോഗ്യം ഉറപ്പാക്കാൻ സാധിക്കു. ആർത്തവ ചക്രത്തെ കുറിച്ചുള്ള അറിവ് പെൺകുട്ടികൾക്ക് നൽകേണ്ടതും കുടുംബങ്ങളിലും സമൂഹങ്ങളിലും ആർത്തവ ആരോഗ്യത്തെക്കുറിച്ചുള്ള തുറന്ന സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് നിർണായകമാണ്. നേരത്തെയുള്ള രോഗനിർണയവും ചികിത്സയും വിളർച്ച പോലുള്ള സങ്കീർണതകൾ തടയുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. അതിനാൽ, സഹായം തേടുന്നതിൽ ലജ്ജയോ മടിയോ അറിവില്ലായ്മയോ തടസ്സമാകരുത്. കൃത്യസമയത്ത് വൈദ്യസഹായം തേടുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യണം

തയ്യാറാക്കിയത് : ഡോ.ടീന ആനി ജോയ് ( സീനിയർ കൺസൾട്ടൻ്റ് – ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജി, ആസ്റ്റർ മെഡ്‌സിറ്റി, കൊച്ചി)

Tags: എന്താണ് എയുബിAUBശരീരത്തിന് തളർച്ചബോധക്ഷയംഓരോ മണിക്കൂറിലും ഓരോ സാനിറ്ററി പാഡ്

Latest News

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണം: ഹാജര്‍ രേഖപ്പെടുത്തി വെറുതേയിരുന്ന് ഡോക്ടര്‍ | Medical College doctor didnt work even after registering attendance

ഡല്‍ഹി സ്‌ഫോടനം: അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയുടെ എഐയു അംഗത്വം റദ്ദാക്കി

സ്ഥാനാർഥി തെരഞ്ഞെടുപ്പ് സമിതികളിൽ എസ്.സി / എസ്.ടി നേതാക്കളെ പൂർണ്ണമായും ഒഴിവാക്കിയ നടപടി അംഗീകരിക്കാനാകില്ല: കൊടിക്കുന്നിൽ സുരേഷ് എംപി | kodikkunnil suresh criticizes congress leadership

വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; പ്രതി സുരേഷിന്റെ തിരിച്ചറിയല്‍ പരേഡ് നടത്തി | Incident of Drunk Passenger Pushes Woman Out Of Moving Train in Varkala; Identification parade held for accused Suresh

ഡൽഹി സ്ഫോടനം: ഡോ. മുസാഫിറിനെതിരെ റെഡ് കോർണർ നോട്ടീസിറക്കും | red-fort-blast-red-corner-notice-issued-against-dr-musafir

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies