ഈയൊരു രീതിയിൽ അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ പച്ചമാങ്ങ നീളത്തിൽ ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. ശേഷം അടി കട്ടിയുള്ള
ഒരു പാത്രമെടുത്ത് അതിലേക്ക് വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായി തുടങ്ങുമ്പോൾ മുറിച്ചുവെച്ച പച്ചമാങ്ങ ഓരോ പിടിയായി എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കണം. ശേഷം മറ്റൊരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ ഉലുവപ്പൊടി, കായപ്പൊടി എന്നിവ ചേർത്ത് ചൂടാക്കി എടുക്കുക. അവസാനമായി അച്ചാറിലേക്ക് ആവശ്യമായ ഉപ്പു കൂടി പൊടികളിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം.