തയ്യാറാക്കുന്ന വിധം
ചക്ക എരിശ്ശേരി ഉണ്ടാക്കാനായി ചക്കയും കുരുവും ചെറിയ കഷണങ്ങളായി മുറിച്ച് രണ്ട് കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കാൻ വയ്ക്കുക. മീഡിയം തീയിൽ അടച്ചുവെച്ച് 10 തൊട്ട് 15 മിനിറ്റ് വരെ വേവിക്കണം. ഈ സമയം കൊണ്ട് ഇതിലേക്ക് ചേർക്കാനുള്ള അരപ്പ് തയ്യാറാക്കാം. അതിനായി ഒരു മിക്സിയുടെ ജാറിൽ അര മുറി തേങ്ങ ചിരകിയതും അര ടീസ്പൂൺ ജീരകവും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും കാൽ കപ്പ് വെള്ളവും ചേർത്ത് തരുതരുപ്പോടെ അരച്ചെടുക്കണം. ശേഷം ഈ അരപ്പ് ചേർത്ത് അടച്ചു വയ്ക്കുക. ശേഷം എണ്ണയിൽ കടുക് കറിവേപ്പില എന്നിവ താളിച്ചു ചേർക്കുക