Recipe

വീട്ടിൽ തയ്യാറാക്കാം റെസ്റ്ററൻ്റിനെ വെല്ലുന്ന രുചിയില്‍ പനീര്‍ ടിക്ക – paneer tikka

സസ്യാഹാര പ്രിയരുടെ ഭക്ഷണക്രമത്തില്‍ പലപ്പോഴും ഇടം പിടിക്കുന്ന ഒന്നാണ് പനീര്‍. എന്നാൽ തയ്യാറാക്കിയാലോ കിടിലൻ രുചിയിൽ ഒരു പനീര്‍ ടിക്ക.

ചേരുവകൾ

  • പനീർ – 200 ഗ്രാം
  • മുളകുപൊടി – 2 ടീസ്പൂൺ
  • കുരുമുളകുപൊടി – 1/2 ടീസ്പൂൺ
  • ഗരംമസാല – 2 ടീസ്പൂൺ
  • മഞ്ഞൾപൊടി – 1 നുള്ള്
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
  • തൈര് – 2 ടേബിൾസ്പൂൺ
  • വെണ്ണ – 1 ടേബിൾസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പനീർ ചെറിയ കഷ്ണങ്ങളായി മുറിക്കുക. മുളകുപൊടി, കുരുമുളകുപൊടി, ഗരംമസാല, മഞ്ഞൾപൊടി, ഇഞ്ചി-വെളുത്തുള്ളി അരച്ചത്, ഉപ്പ് എന്നിവ തൈര് ചേർത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കുക. ഈ മിശ്രിതം പനീരിൽ പുരട്ടി കുറഞ്ഞത് 20 മിനിറ്റ് വയ്ക്കുക. ഒരു നോൺ സ്റ്റിക്ക് പാനിൽ 1 ടേബിൾസ്പൂൺ വെണ്ണ ചൂടാക്കി, പനീർ ഇട്ട് ചെറുതീയിൽ ഇരുവശവും ബ്രൗണ്‍ നിറമാകുന്നവരെ മൊരിച്ചെടുക്കുക.

STORY HIGHLIGHT: paneer tikka