‘ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ്’ ഒരു ജനപ്രിയ ഭക്ഷണക്രമാണ്. ഭക്ഷണം കഴിക്കുന്ന സമയം നിയന്ത്രിച്ചുകൊണ്ടുള്ള ഡയറ്റാണിത്. ഇതിന് ശരീരഭാരം കുറയ്ക്കുക, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക തുടങ്ങിയ നിരവധി ആരോഗ്യഗുണങ്ങളുണ്ട്. കൂടുതൽ ആളുകളും ഇന്ന് ഡയറ്റിങ്ങിൽ തിരഞ്ഞെടുക്കുന്ന ഒന്നു കൂടിയാണ് ഈ ഒരു ഡയറ്റ് ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെയധികം മികച്ച ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുന്നത് അതിലും ഉപരി പട്ടിണി കിടന്ന ഡയറ്റ് ചെയ്തു എന്നുള്ള ഒരു അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നില്ല. ഇങ്ങനെ കഴിക്കുകയാണെങ്കിൽ അത് ഡയറ്റിംഗിന്റെ ബുദ്ധിമുട്ട് മാറ്റി തരികയും ആളുകൾക്ക് ഡയറ്റ് ചെയ്യുവാനുള്ള ഒരു താല്പര്യമുണ്ടാക്കിയെടുക്കുകയും ചെയ്യുന്നുണ്ട് ഇതിനെക്കുറിച്ച് വിശദമായി അറിയാം
ഗുണങ്ങൾ
ഇൻസുലിൻ സെൻസിറ്റിവിറ്റി വർദ്ധിപ്പിച്ച് പ്രമേഹം തടയാനും രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോൾ ലെവൽ നിയന്ത്രിക്കാനും ഇത് സഹായിക്കും.
എങ്ങനെ ചെയ്യാം
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് പല രീതിയിൽ ചെയ്യാം – 16 മണിക്കൂർ ഉപവസിക്കുകയും 8 മണിക്കൂർ ഭക്ഷണം കഴിക്കുകയും ചെയ്യുന്ന രീതി, ആഴ്ചയിൽ 5 ദിവസം സാധാരണ ഭക്ഷണം കഴിക്കുകയും 2 ദിവസം കലോറി കുറച്ചുള്ള ഭക്ഷണം കഴിക്കുന്ന രീതി, ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം 24 മണിക്കൂർ ഉപവാസം എടുക്കുന്ന രീതി എന്നിവ. ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ആരംഭിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.