Short Films

പെൺകുട്ടികളെ വലയിലാക്കുന്ന ആപ്ലിക്കേഷൻ സപ്പോർട്ട് ചെയ്യുന്നത് ആലീസ് ക്രിസ്റ്റി അടക്കമുള്ളവർ

അടുത്ത സമയത്ത് വളരെയധികം വൈറലായി മാറി വന്നായിരുന്നു ഫ്രണ്ട് ആപ്പ് എന്ന ഒരു ആപ്ലിക്കേഷൻ ഈ ആപ്ലിക്കേഷൻ ഉപയോഗിച്ചവർ നിരവധിയാണ് പല പ്രമുഖ ഇൻഫ്ലുവെൻസർമാരും ഈ ഒരു ആപ്ലിക്കേഷൻ വല്ലാതെ പ്രമോട്ട് ചെയ്യുകയും ചെയ്തിട്ടുണ്ടായിരുന്നു എന്നാൽ യഥാർത്ഥത്തിൽ ഈ ആപ്ലിക്കേഷന്റെ ദോഷവശങ്ങളെ കുറിച്ച് ഒന്നും ഇവർ പറയുന്നില്ല പെൺകുട്ടികൾക്ക് സുഹൃത്തുക്കളെ കണ്ടെത്തുവാനുള്ള ഒരു ഡേറ്റിംഗ് ആപ്പാണ് ഇത് എന്ന് മാത്രമാണ് ഇവർ പറയുന്നത് ഒരു ഡേറ്റിംഗ് ആപ്പ് എന്നതിലുപരി ഒരുപാട് ചതികൾ ഇതിൽ ഒളിഞ്ഞിരിക്കുന്നുണ്ട് ഇതിനെക്കുറിച്ച് ഒരാൾ പോലും വ്യക്തമായി പറയുന്നുമില്ല

സീരിയൽ താരമായ ആലീസ് ക്രിസ്റ്റി അടക്കമുള്ളവർ ഈ ഒരു ആപ്ലിക്കേഷൻ അംഗീകരിക്കുകയും ഇതിനു പ്രമോഷൻ ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാൽ വളരെ മോശകരമായ ഒരു ആപ്ലിക്കേഷൻ ആണ് ഇത് 18 വയസ്സിന് മുകളിലുള്ള ആളുകൾ തമ്മിലുള്ള ചാറ്റിങ് ആണ് ഇതിൽ നടക്കുന്നത് പുരുഷന്മാർ ഈ ചാറ്റിംഗിന് പണം കൊടുക്കുകയും വേണം പണം കൊടുത്ത് ആപ്ലിക്കേഷൻ രജിസ്റ്റർ ചെയ്യുന്ന പുരുഷൻമാർ അവർക്ക് ഇഷ്ടമുള്ള സ്ത്രീകളെ തിരഞ്ഞെടുത് ഓഡിയോ കോളും വീഡിയോ കോളും ചെയ്യുന്നതാണ് ആപ്ലിക്കേഷൻ രീതി

എന്നാൽ ഇതിന് മറവിൽ നടക്കുന്നത് വളരെ മോശമായ ചില കാര്യങ്ങൾ ആണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന ചില വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് ഇങ്ങനെയുള്ള ആപ്ലിക്കേഷനുകൾ പ്രമോട്ട് ചെയ്യുന്ന ആളുകളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് തന്നെ ഇല്ലാതാക്കണം എന്നാണ് ഇപ്പോൾ ആളുകൾ പറയുന്നത് എന്തു ഉദ്ദേശത്തിലാണ് ഇത്തരം ആളുകൾ ഇങ്ങനെയുള്ള ആപ്ലിക്കേഷൻ പ്രമോട്ട് ചെയ്യുന്നത് എന്നും പലരും ചോദിക്കുന്നുണ്ട്

Latest News