കഴിഞ്ഞ ആറു മാസമായി ബെംഗളൂരുവിൽനിന്നു കൊച്ചിയിലേക്കു രാസലഹരി കടത്തിയിരുന്ന സംഘത്തെ പിടികൂടി മൂവാറ്റുപുഴ എക്സൈസ് സംഘം. ലഹരി വ്യാപകമാകുന്ന സാഹചര്യത്തിൽ നടപ്പിലാക്കിയ ‘ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്’ റെയ്ഡിലാണ് മൂവാറ്റുപുഴയിലെ രാസലഹരി വിൽപന സംഘത്തെ എക്സൈസ് സംഘം പിടികൂടിയത്.
മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പുന്നോപ്പടി കരയിൽ പേണ്ടാനത്ത് വീട്ടിൽ ജാഫർ, പേഴക്കാപ്പിള്ളി പുന്നോപ്പടി കരയിൽ പടിഞ്ഞാറെ ചാലിൽ വീട്ടിൽ നിസാർ, പേഴക്കാപ്പിള്ളി പുന്നോപ്പടി കരയിൽ ആക്കോത്ത് വീട്ടിൽ അൻസാർ എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. ബെംഗളുരുവിൽനിന്നു എംഡിഎംഎ അടക്കമുള്ള രാസലഹരികൾ സംഘം എത്തിച്ചിരുന്നു.
സ്കൂൾ – കോളജ് വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് വിൽപന നടത്തിയിരുന്നത്. ഇവരിൽനിന്നു 40.68 ഗ്രാം എംഡിഎംഎ, ലഹരി ഉപയോഗിക്കുന്നതിനുള്ള സാമഗ്രികൾ, 35,000 രൂപ, ലഹരിമരുന്ന് വാങ്ങുന്ന വിദ്യാർഥികൾ അടക്കമുള്ളവരുടെ പട്ടിക എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
STORY HIGHLIGHT: moovattupuzha excise arrested