കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് തുക അനുവദിച്ച് ധന വകുപ്പ്. 2.40 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. 2024 ഒക്ടോബർ മുതൽ 2025 ജനുവരി വരെയുള്ള തുകയാണിത്. മാർച്ച് ആറിനാണ് തുക അനുവദിച്ച് ധനവകുപ്പിൽനിന്ന് ഉത്തരവിറങ്ങിയത്.
ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി അധിക ഫണ്ടാണ് തുക അനുവദിച്ചത്. വാടക കുടിശ്ശിക ആവശ്യപ്പെട്ട് പൊലീസ് മേധാവി ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പണം നൽകാൻ ധനമന്ത്രി കെ.എൻ ബാലഗോപാലിന് മുഖ്യമന്ത്രി അടിയന്തിര നിർദേശം നൽകി.
തുക ഉടൻ ഹെലികോപ്റ്റർ ഉടമകൾ ആയ ചിപ്സൺ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന് ലഭിക്കും. 80 ലക്ഷം രൂപയാണ് ഹെലികോപ്റ്ററിന്‍റെ മാസ വാടക.
STORY HIGHLIGHT: finance department has allocated funds for cm helicopter