Food

സ്വാദിഷ്ടമായ ഒരു കാരറ്റ് ഉപ്പുമാവ് തയ്യാറാക്കിയാലോ?

സ്വാദിഷ്ടമായ ഒരു കാരറ്റ് ഉപ്പുമാവ് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഉപ്പുമാവ് റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • കാരറ്റ്
  • റവ
  • സവാള
  • പച്ചമുളക്
  • നെയ്യ്
  • കടുക്
  • കറിവേപ്പില
  • ഉപ്പ്
  • വെള്ളം

തയ്യാറാക്കുന്ന വിധം

ഒരു പാൻ ​അടുപ്പിൽ വെച്ച് അര കപ്പ് റവ ചേർത്ത് വറുത്ത് മാറ്റി വെയ്ക്കുക. പാനിലേയ്ക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കി ഒരു ടീസ്പൂൺ കടുക് പൊട്ടിക്കുക. അതിലേയ്ക്ക് അൽപ്പം കറിവേപ്പില ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത് എന്നിവ ചേർത്തിളക്കുക. ഒരു സവാള ചെറുതായി അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും കാരറ്റ് ഗ്രേറ്റ് ചെയ്തത് ഒരു ബൗളും, വറുത്തു വെച്ചിരിക്കുന്ന റവയും ചേർത്തിളക്കുക. ശേഷം രണ്ട് കപ്പ് വെള്ളം കൂടി ചേർത്ത് അടച്ചു വെച്ച് വേവിക്കുക. വെള്ളം വറ്റിയതിനു ശേഷം അടുപ്പിൽ നിന്നും മാറ്റി സേർവ് ചെയ്യാം.