ചിക്കൻ കിട്ടുമ്പോൾ ചിക്കൻ ലിവർ വെച്ച് ഇനി ഇതുപോലെ തയ്യാറാക്കിക്കോളൂ. വ്യത്യസ്തമായ ഒരു ചിക്കൻ കരൾ റെസിപ്പി പരിചയപ്പെടാം.
ആവശ്യമായ ചേരുവകൾ
- ചിക്കൻ കരൾ
- ഉപ്പ്
- മഞ്ഞൾപ്പൊടി
- കുരുമുളകു പൊടി
- വെളുത്തുള്ളി
- ഇഞ്ചി
- പച്ചമുളക്
- കറിവേപ്പില
- വെളിച്ചെണ്ണ
- പെരുമ് ജീരകം
- കറുവപ്പട്ട
- ചെറിയ ഉള്ളി
- മുളകുപൊടി
- പെരുംജീരകം
- കുരുമുളക്
തയ്യാറാക്കുന്ന വിധം
ചിക്കൻ കരൾ നന്നായി കഴുകി വൃത്തിയാക്കി വയ്ക്കുക. അതിലേക്ക് ഉപ്പ്, മഞ്ഞൾപ്പൊടി, വെളുത്തുള്ളി, ഇഞ്ചി, പച്ച മുളക് എന്നിവ ചതച്ചത്, കറിവേപ്പില എന്നിവ ചേർത്ത് മുപ്പത് മിനിറ്റ് മാറ്റി വെയ്ക്കുക. ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ പെരുംജീരകം, കറുവപ്പട്ട, ഗ്രാമ്പൂ എന്നിവ ചേർക്കുക. ശേഷം ചെറിയ ഉള്ളി ചേർത്ത് നന്നായി വഴറ്റുക. തുടർന്ന് മുളകുപൊടി, പെരുംജീരകം പൊടിച്ചത് എന്നിവ ചേർത്ത് വഴറ്റുക. ശേഷം ചിക്കൻ കരൾ ഇതിലേക്ക് ചേർത്ത് നന്നായി യോജിപ്പിച്ച് മൂടിവെച്ചു പത്ത് മിനിറ്റ് മീഡിയം തീയിൽ വേവിക്കുക. ആവശ്യമെങ്കിൽ അൽപ്പം വെള്ളം ചേർത്തു കൊടുക്കാം. പത്തു മിനിറ്റിനു ശേഷം അടപ്പു തുറന്നു വെള്ളം വറ്റിച്ചെടുക്കാം.അൽപ്പം വെളിച്ചെണ്ണ ചേർത്തു നല്ല പോലെ റോസ്റ്റ് ചെയ്യൂ. ഇതിലേയ്ക്ക് ചതച്ച കുരുമുളകു കൂടി ചേർത്ത് യോജിപ്പിച്ച് തീ ഓഫ് ചെയ്യാം.