എന്നും തയ്യാറാക്കുന്ന പത്രിയിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു പത്തിരി തയ്യാറാക്കിയാലോ? റവ വെച്ച് ഒരു കിടിലൻ പത്തിരി തയ്യാറാക്കാം. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- റവ- 1 കപ്പ്
- തേങ്ങ- അരകപ്പ്
- ചെറിയ ഉള്ളി- 4 എണ്ണം
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യമായി റവ, തേങ്ങാ, ചെറിയ ഉള്ളി എന്നുവയെല്ലാം ഒരു മിക്സിയുടെ ജാറിലിട്ട് അൽപ്പം വെള്ളം ചേർത്ത് അരച്ചെടുക്കുക. അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്ക് മാറ്റി ഒരു നുള്ള് ചെറു ജീരകം ചേർത്ത് നന്നായി ഇളക്കുക. ഇനി ഒരു അപ്പ ചട്ടി അടുപ്പത്ത് വച്ച് അൽപ്പം വെളിച്ചെണ്ണ തൂവി മാവ് ഒഴിച്ച് ചുട്ടെടുക്കാം. പത്തിരി ആയതിനാൽ തന്നെ മാവ് അധികം പരത്തി ഒഴിക്കേണ്ടതില്ല.