Food

നോമ്പ് തുറക്കുമ്പോൾ കഴിക്കാൻ ഒരുഗ്രൻ പാൽ സർബത്ത് ആയാലോ?

നോമ്പ് തുറക്കുമ്പോൾ കഴിക്കാൻ ഒരുഗ്രൻ പാൽ സർബത്ത് ആയാലോ? നല്ല കിടിലന്‍ ടേസ്റ്റില്‍ മധുരമൂറുന്ന പാല്‍ സര്‍ബത്ത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • പാൽ – 1/2 ലിറ്റർ
  • നന്നാറി/നറുനീണ്ടി – 4 ടേബിൾ സ്പൂൺ
  • ബേസിൽ സീഡ് / കസ്കസ് – 1 ടേബിൾ സ്പൂൺ
  • ഐസ് ക്യൂബ്സ് -ആവശ്യത്തിന്
  • വാനില ഐസ്ക്രീം – 2 സ്കൂപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം ബേസിൽ സീഡ്‌സ് വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക്‌ നന്നാറി സർബത്തും പാലും ഐസ് ക്യൂബ്സും ഐസ് ക്രീമും ചേർത്ത് നന്നായി അടിച്ചെടുക്കുക. പിന്നീട് അതിലേക്ക്‌ വെള്ളത്തിൽ കുതിർത്തു വച്ച ബേസിൽ സീഡ്‌സ് ചേർത്ത് കൊടുത്ത് ഒന്ന് ഇളക്കിയെടുക്കുക. നല്ല കൊതിയൂറും പാല്‍ സര്‍ബത്ത് റെഡി.