Kerala

കളമശ്ശേരിയിൽ 9-ാം ക്ലാസ്സ് വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി

എറണാകുളം കളമശ്ശേരിയിൽ 15 കാരിയെ കാണാനില്ലെന്ന് പരാതി. അസം സ്വദേശിനിയായ HMT സ്കൂളിലെ 9-ാം ക്ലാസ്സ് വിദ്യാർഥിനിയെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. കുട്ടിയുടെ അമ്മ തന്നെയാണ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി കൈമാറിയത്.

പെൺകുട്ടി പോയത് പ്രായപൂർത്തിയാകാത്ത സുഹൃത്തിനൊപ്പം ആണെന്നും വീട്ടിൽ നിന്നാണ് കുട്ടിയെ കാണാതായതെന്നും അമ്മ നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കളമശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

സിറ്റിയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും അന്വേഷണം നടത്താൻ ഇതിനകം തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്. പെൺകുട്ടിയെ ഉടൻ തന്നെ കണ്ടെത്താൻ കഴിയുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.