സര്‍ക്കാര്‍ ആശമാര്‍ക്കൊപ്പമാണെന്നും ബാക്കിയെല്ലാം സൃഷ്ടിക്കപ്പെടുന്ന കാര്യങ്ങള്‍ മാത്രമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണക്കെടുത്താൽ 26125 ആശമാരിൽ 25800ലധികം പേരും ഫീൽഡിൽ പ്രവര്‍ത്തനത്തിലാണ്. ഇവരുമായി ഇനിയും ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി പറഞ്ഞു. സർക്കാരിന് ഇക്കാര്യത്തിൽ ഒരു പിടിവാശിയും ഇല്ല. ആശമാരെ ചേർത്ത് പിടിക്കുന്ന നിലപാടാണ് സർക്കാരിന്‍റേതെന്നും മന്ത്രി വ്യക്തമാക്കി.
കേരള സര്‍ക്കാരിന് ആശമാരോട് അനുഭാവ പൂര്‍ണമായ നിലപാടാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു. അവരെ ചേര്‍ത്ത് പിടിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആശമാരെ സാമൂഹ്യമായി മുന്നോട്ട് കൊണ്ടു വരുന്നതിനുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. യഥാര്‍ത്ഥത്തിലുള്ള ആശമാര്‍ക്ക് എല്ലാമറിയാമെന്നും മന്ത്രി പറഞ്ഞു.