Food

നത്തോലി പൊരിച്ചതും കൂട്ടി ഊണ് കഴിച്ചാലോ?

ഊണിനൊപ്പം കഴിക്കാൻ കിടിലൻ നത്തോലി പൊരിച്ചത് ആയാലോ? മെൻ പൊരിച്ചത് കൂടെ ഉണ്ടെങ്കിൽ പിന്നെ ഊണ് കുശാലാകും.

ആവശ്യമായ ചേരുവകൾ

  • നെത്തോലി -1/2കിലോ
  • വെളുത്തുള്ളിപേസ്റ്റ് -1/2ടീസ്പൂൺ
  • ഇഞ്ചി പേസ്റ്റ് -1/2ടീസ്പൂൺ
  • പച്ചമുളക് പേസ്റ്റ് -1/2ടീസ്പൂൺ
  • അരിപ്പൊടി -1/2ടീസ്പൂൺ
  • കോൺഫ്ലോർ -1ടീസ്പൂൺ
  • മീറ്റ് മസാല -1ടീസ്പൂൺ
  • മുളകുപൊടി -1ടീസ്പൂൺ
  • മല്ലിപൊടി -1/2ടീസ്പൂൺ
  • കുരുമുളകുപൊടി -1/2ടീസ്പൂൺ
  • മഞ്ഞൾപൊടി -1/4ടീസ്പൂൺ
  • കറിവേപ്പില -ഒരുപിടി
  • നാരങ്ങ നീര്‌ -1ടേബിൾസ്പൂൺ
  • വെളിച്ചെണ്ണ ആവിശ്യത്തിന്
  • ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

നെത്തോലി നന്നായി കഴുകിവൃത്തിയാക്കിയ ശേഷം ഇതിലേക്ക് മീറ്റ് മസാല, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നാണായി മിക്സ് ചെയ്യുക. ശേഷം ഇതിലോട്ട് നാരങ്ങനീരും പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി എടുക്കാം. അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് പേസ്റ്റ് ചേർക്കുക. ശേഷം ആവശ്യത്തിന് അരിപ്പൊടിയും കോൺഫ്ലോറും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം. ഈ മിക്സ് അരമണിക്കൂർ എങ്കിലും മാറ്റിവച്ച ശേഷം പാനിൽ എണ്ണ ചൂടാക്കി നെത്തോലി വറുത്തെടുക്കാം.