വീട്ടിൽ എല്ലാവരും വരുമ്പോൾ തയ്യാറാക്കാൻ പറ്റിയ ഒരു കിടിലൻ ബിരിയാണിയുടെ റെസിപ്പി നോക്കിയാലോ? രുചികരമായ ബീഫ് ബിരിയാണി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ജീരകശാല അരി – 1 കിലോ ഗ്രാം
- നെയ്- 7 സ്പൂൺ
- അണ്ടിപരിപ്പ്. മുന്തിരി – അര കപ്പ് (കൂടുതൽ ആവശ്യമെങ്കിൽ എടുക്കാം)
- ഓയിൽ – 100 ഗ്രാം
- ബീഫ് മസാല.2 സ്പൂൺ
- മുളക് പൊടി – 2 സ്പൂൺ
- , മഞ്ഞൾ- 1 ടീ സ്പൂൺ
- മല്ലി പൊടി – 1 സ്പൂൺ
- പെരു ജീരകപൊടി- 1 സ്പൂൺ
- കുരുമുളക് പൊടി- 1 സ്പൂൺ
- ഗരം മസാല, 4 സ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- തൈര്- അര കപ്പ്
- സവാള – 4
- തക്കാളി- 3 എണ്ണം
- ഇഞ്ചിച്ചതച്ചത്- കാൽ കപ്പ്
- വെളുത്തുള്ളി – കാൽ കപ്പ്
- പച്ചമുളക് ചതച്ചത്- 4
- പുതിനയില – ആവശ്യത്തിന്
- നാരങ്ങനീര്- 1
- കറിവേപ്പില
- ഗ്രാമ്പു
- ഏലക്ക
- പട്ട
തയാറാക്കുന്ന വിധം
ബീഫ് കുക്കറിൽ ഉപ്പ് , മുളക് പൊടി, മഞ്ഞൾ പൊടി, കുരുമുളക് പൊടി ഇവ ഇട്ട് നന്നായി വേവിക്കുക, ശേഷം ഒരു പാത്രത്തിൽ സവാള, തക്കാളി, പച്ചമുളക്, ഇഞ്ചി , വെളുത്തുള്ളി എന്നിവയെല്ലാം വഴറ്റുക. മസാല പൊടികൾ എല്ലാം കൂടി ആവശ്യത്തിന് ഇടുക ശേഷം വേവിച്ച ബീഫ് ഇതിലേക്ക് ഇടുക.
മറ്റൊരു പാത്രത്തിൽ വെള്ളം തിളപ്പിക്കാൻ വെക്കുക. അതിലേക്ക് ഏലക്ക .ഗ്രാബൂ .പട്ട ,ഉപ്പ് ഇവ ഇട്ട് അരി ഇടുക. ശേഷം നാരങ്ങാ നീര് കൂടി ഒഴിച്ച് നന്നായി ഇളക്കി അടച്ചു വെച്ച് വേവിക്കുക. വേകുമ്പോൾ ഊറ്റി എടുക്കാം. പാത്രത്തിൽ നെയ്യ് ഇട്ട് കുറച്ച് ചോറിട്ട് അതിലേക്ക് ബീഫ് കുറച്ച് ഇടാം. ശേഷം മുകളിലേക്ക് നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, വറുത്ത സവാള എന്നിവ കൂടി കുറച്ച് കുറച്ച് ഇടാം. പിന്നെ മല്ലിയില, പുതിനയില എന്നിവ ഇടാം. ശേഷം ദമ്മിടാം. കഴിക്കാൻ നേരം എല്ലാം കൂടി മിക്സ് ചെയ്ത് വിളമ്പാം. ഉഗ്രനൊരു ബീഫ് ബിരിയാണി തയ്യാർ