Kerala

കല്‍പ്പറ്റയിൽ വമ്പൻ എംഡിഎംഎ വേട്ട; യുവാക്കള്‍ എക്‌സൈസ് പിടിയിൽ

കല്‍പ്പറ്റയിൽ വമ്പൻ എംഡിഎംഎ വേട്ട. ടൗണ്‍ പ്രദേശങ്ങളില്‍ യുവാക്കള്‍ക്കിടയില്‍ എംഡിഎംഎ ചില്ലറ വില്‍പ്പന നടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിളിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മൂന്ന് യുവാക്കള്‍ പിടിയലായി.

കല്‍പ്പറ്റ പുത്തൂര്‍വയല്‍ സ്വദേശി ആഞ്ഞിലി വീട്ടില്‍ സോബിന്‍ കുര്യാക്കോസ് (24), മുട്ടില്‍ പരിയാരം ചിലഞ്ഞിച്ചാല്‍ സ്വദേശി പുത്തൂക്കണ്ടി വീട്ടില്‍ മുഹമ്മദ് അസനുല്‍ ഷാദുലി (23), കണിയാമ്പറ്റ സ്വദേശി ചോലക്കല്‍ വീട്ടില്‍ അബ്ദുല്‍ മുഹമ്മദ് ആഷിഖ് (22) എന്നിവരെയാണ് കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ടൂറിസ്റ്റ് ഹോമില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്.