Movie News

അതൊരു ഒന്നൊന്നര പടമായിരിക്കും മക്കളേ; കാണാനുള്ള ആകാംക്ഷ എനിക്കുമുണ്ട്: എമ്പുരാനെ കുറിച്ച് സായ്കുമാർ| sai kumar about empuran

ലൂസിഫര്‍ എന്ന സിനിമ ജനം ഏറ്റെടുത്തത് എങ്ങനെയാണെന്ന് എല്ലാവരും കണ്ടതാണ്

മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നൊരു സിനിമയാണ് എമ്പുരാൻ. പൃഥ്വിരാജെന്ന സംവിധായകന്റെയും മോഹൻലാൽ എന്ന നടന്റെയും മറ്റൊരു മികച്ച പ്രകടനം സിനിനമയിൽ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ക്യാരക്ടർ റിവീലിങ്ങിലൂടെ ആ പ്രതീക്ഷയ്ക്ക് ആക്കം കൂടിയിട്ടുമുണ്ട്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്ന ആളാണ് സായ്കുമാർ. മഹേഷ വർമ എന്ന കഥാപാത്രമായാണ് അദ്ദേഹം എത്തുന്നത്. എമ്പുരാൻ എത്താൻ നാളുകൾ മാത്രം ബാക്കി നിൽക്കെ സിനിമയെ കുറിച്ച് സായ്കുമാർ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

 

ലൂസിഫറിൽ നിന്നും ഏറെ വ്യത്യസ്തമായ പടമാണ് എമ്പുരാനെന്നും ഹോളിവുഡ് ബോളിവുഡ് താരങ്ങൾ അസാമന്യമായ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്നും സായ്കുമാർ പറഞ്ഞു. ഒരു ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻവസറോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 

‘ലൂസിഫര്‍ എന്ന സിനിമ ജനം ഏറ്റെടുത്തത് എങ്ങനെയാണെന്ന് എല്ലാവരും കണ്ടതാണ്. ഞാൻ മൂന്നാലഞ്ച് പ്രാവശ്യം ആ സിനിമ കണ്ടിട്ടുണ്ട്. ലൂസിഫറിൽ നിന്നും വളരെയേറെ വ്യത്യസ്തമായ പടമാണ് എമ്പുരാൻ. സിനിമയെ കുറിച്ച് വിശദമായി പറയണമെങ്കിൽ ചിത്രത്തെക്കാൾ കൂടുതൽ സമയം വേണം. അത്രയും തിക്കായിട്ടുള്ള മൊമൻസ് ആണ്. പവർ ഫുള്ളായിട്ടുള്ള സിനിമയാണ്. കാണാനുള്ള ആകാംക്ഷ എനിക്കുമുണ്ട്’, എന്നാണ് സായ്കുമാർ പറഞ്ഞത്.

 

 

‘കേരളത്തിൽ നടക്കുന്ന ഒരു വിങ്ങിനകത്ത് നടക്കുന്ന കാര്യങ്ങളാണ് ഞാൻ ചെയ്തിരിക്കുന്നത്. ഇതിനെ കണക്ട് ചെയ്തിട്ട് എവിടെയൊക്കെ പോകാമോ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ളൊരു നീണ്ട നിര തന്നെയുണ്ട്. നമ്മളൊക്കെ ഒരിക്കലും മലയാളത്തിൽ കാണുമെന്ന് പ്രതീക്ഷിക്കാത്ത ഹോളിവുഡ് ബോളിവുഡ് താരങ്ങൾ വരെ അസാമന്യമായ പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. അതൊരു ഒന്നൊന്നര പടമായിരിക്കും മക്കളേ. അണിയറക്കാർക്കെല്ലാം ഒരു ഭാഗ്യമാണ്. ഇത്രയും വലിയൊരു സിനിമയിൽ ഭാഗമാകുക എന്നത് തന്നെ വലിയ കാര്യമാണ്. തിയറ്റർ എക്സ്പീരിയൻസ് ചെയ്യേണ്ട പടം തന്നെയാണ് എമ്പുരാൻ’, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content highlight: sai kumar about empuran