ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. അധിക ട്രെയിനുകളും താല്‍ക്കാലിക സ്റ്റോപ്പുകളും സമയ പുനക്രമീകരണവും ഉള്‍പ്പടെയാണ് പ്രഖ്യാപനം. 13ന് പുലര്‍ച്ചെ 1.30ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ (06077) രാവിലെ 6.30ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തു നിന്ന് 13ന് പകല്‍ 2.15ന് പുറപ്പെടുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ (06078) രാത്രി 7.40ന് എറണാകുളത്തെത്തും.
അധിക സ്റ്റോപ്പുകള്‍ (തീയതി, ട്രെയിന്‍, താല്‍ക്കാലിക സ്റ്റോപ് എന്നീ ക്രമത്തില്‍)
12ന് പുറപ്പെടുന്ന മംഗളൂരു- തിരുവനന്തപുരം എക്‌സ്പ്രസ് (16348) – കടയ്ക്കാവൂര്‍
12 – മധുര- പുനലൂര്‍ എക്‌സ്പ്രസ് (16729) – പള്ളിയാടി, കുഴിത്തുറ, ബാലരാമപുരം, തിരുവനന്തപുരം സൗത്ത്
10- ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് (12626)- ഏറ്റുമാനൂര്‍, പരവൂര്‍, ചിറയിന്‍കീഴ്
12- മംഗളൂരു സെന്‍ട്രല്‍ -കന്യാകുമാരി എക്‌സ്പ്രസ് (16649) – മയ്യനാട്, കടയ്ക്കാവൂര്‍
12 – ഷൊര്‍ണൂര്‍ – തിരുവനന്തപുരം- വേണാട് എക്‌സ്പ്രസ് (16301) – മുരുക്കുംപുഴ
12 – മംഗളൂരു -തിരുവനന്തപുരം ഏറനാട് എക്‌സ്പ്രസ് (16605)- മാരാരിക്കുളത്ത് താല്‍ക്കാലിക സ്റ്റോപ്പ്
12- നാഗര്‍കോവില്‍- കോട്ടയം എക്‌സ്പ്രസ്- നാഗര്‍കോവില്‍ ടൗണ്‍ വീരനല്ലൂര്‍, പള്ളിയാടി, കുഴിത്തുറ വെസ്റ്റ്, ധനുവച്ചപുരം, അമരവിള, ബാലരാമപുരം
12- കന്യാകുമാരി- പുനലൂര്‍ പാസഞ്ചറിന് (56706) നാഗര്‍കോവില്‍ ടൗണ്‍, വീരനല്ലൂര്‍, പള്ളിയാടി കുഴിത്തുറ വെസ്റ്റ്, അമരവിള
12 – ഗുരുവായൂര്‍- ചെന്നൈ എഗ് മൂര്‍ എക്‌സ്പ്രസ് (16128)- തുറവൂര്‍, മാരാ രിക്കുളം, അമ്പലപ്പുഴ, ഹരിപ്പാട്
12- മധുര- തിരുവനന്തപുരം എക്‌സ്പ്രസ് (16344)- പരവൂര്‍, കടയ്ക്കാവൂര്‍, നോര്‍ത ചിറയിന്‍കീഴ്, മുരുക്കുംപുഴ, പേട്ട
12 – മംഗളൂരു -തിരുവനന്തപുരം എക്‌സ്പ്രസ് (16603) – തുറവൂര്‍, മാരാരിക്കു ളം, പേട്ട
12- ചെന്നൈ സെന്‍ട്രല്‍ -തിരുവ നന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12695) – പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, പേട്ട
12- മംഗളൂരു- തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് (16630) മയ്യനാട്
12 – മൈസൂര്‍ -തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് ( 16315) – തുറവൂര്‍, മാരാരിക്കുളം
10- ശ്രീമാതാ വൈഷ്‌ണോ ദേവി -കന്യാകുമാരി ഹിമസാഗര്‍ എക്‌സ്പ്രസ് -നെയ്യാറ്റിന്‍കര, പാറശാല, ഇരണിയല്‍, നാഗര്‍കോവില്‍ ടൗണ്‍
സമയ പുനക്രമീകരണം
കന്യാകുമാരിയില്‍ നിന്ന് 13ന് രാവിലെ 10.10നുള്ള മംഗളൂരു എക്‌സ്പ്രസ് (16525) ഒരു മണിക്കൂര്‍ വൈകി 11.10നാകും പുറപ്പെടുക.
13ന് പകല്‍ 1.25ന് തിരുവനന്തപുരം നോര്‍ത്തില്‍നിന്നുള്ള നാഗര്‍കോവില്‍ പാസഞ്ചര്‍ (56310) 35 മിനിറ്റ് വൈകി പകല്‍ രണ്ടിനാകും പുറപ്പെടുക.
CONTENT HIGH LIGHTS ;Attukal Pongala: Railways announces special trains; additional trains, temporary stops and time rescheduling