Kerala

ഗവഷേണരംഗത്ത് ഇന്ത്യൻ നാവികസേയും അമൃതാ സർവ്വകലാശാലയും തമ്മിൽ ധാരണ – Indian Navy and Amrita University

നാവികസേന ഉദ്യോഗസ്ഥർക്ക് സ്പെഷ്യലൈസ്ഡ് എംടെക്, പി. എച്ച്. ഡി പ്രോഗ്രാമുകളും ധാരണപത്രം വിഭാവനം ചെയ്യുന്നുണ്ട്

അമൃത വിശ്വവിദ്യാപീഠവും ഇന്ത്യൻ നാവികസേനയും പ്രതിരോധ മേഖലയിൽ സഹകരിക്കും. പ്രതിരോധരംഗത്തെ ഗവേഷണം, നവീകരണം, സാങ്കേതികവിദ്യ വികസനം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സഹകരണം. ദക്ഷിണേന്ത്യൻ നാവികസേന ആസ്ഥാനത്ത് വെച്ച് കൊച്ചി നാവികസേന റിയർ അഡ്മിറൽ ഉപൽ കുണ്ഡു, ദക്ഷിണേന്ത്യൻ നാവികസേന കമാന്റിലെ ചീഫ് ഓഫ് സ്റ്റാഫ്, അമൃത വിശ്വവിദ്യാപീഠം കോർപ്പറേറ്റ് ആൻഡ് ഇൻഡസ്ട്രി റിലേഷൻസ് പ്രിൻസിപ്പൽ ഡയറക്ടർ ചുള്ളിയിൽ പരമേശ്വരൻ എന്നിവർ ചേർന്ന് ധാരണ പത്രത്തിൽ ഒപ്പുവച്ചു. നിർമ്മിത ബുദ്ധി, എയറോ സ്പേസ് സാങ്കേതികവിദ്യ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻസ്, കമ്പ്യൂട്ടർ സയൻസ്, ബയോ സയൻസ്, ബയോ എൻജിനീയറിങ് തുടങ്ങി അമൃത വിശ്വവിദ്യാപീഠത്തിന്റെ 9 ക്യാമ്പസുകളിലെ ഗവേഷണ കേന്ദ്രങ്ങളെ നാവികസേനാ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉതകും വിധത്തിൽ പ്രയോജനപ്പെടുത്തുന്ന വിധത്തിലാണ് ധാരണപത്രം. നാവികസേന ഉദ്യോഗസ്ഥർക്ക് സ്പെഷ്യലൈസ്ഡ് എംടെക്, പി. എച്ച്. ഡി പ്രോഗ്രാമുകളും ധാരണപത്രം വിഭാവനം ചെയ്യുന്നുണ്ട്.

തനതായ പ്രതിരോധ സാങ്കേതിക വിദ്യാഭ്യാസനത്തിൽ നാവികസേനയ്ക്ക് ഒപ്പം കൈകോർക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അമൃത വിശ്വവിദ്യാപീഠം കോർപ്പറേറ്റ് ആൻഡ് ഇൻഡസ്ട്രി റിലേഷൻസ് പ്രിൻസിപ്പൽ ഡയറക്ടർ ചുള്ളിയിൽ പരമേശ്വരൻ പറഞ്ഞു.

“നാവികസേനയുടെ സൈബർ സുരക്ഷ ഇലക്ട്രോണിക്, ആൻറി സബ് മറൈൻ സാങ്കേതിക വിദ്യകളുടെ മെച്ചപ്പെടുത്തൽ, നാവികസേന ഉദ്യോഗസ്ഥരുടെ പരിശീലനം തുടങ്ങി വിവിധ മേഖലകളിൽ അമൃതയുമായുള്ള സഹകരണം മാറ്റങ്ങൾ കൊണ്ടുവരും. ഇതുവഴി പ്രതിരോധ മേഖലയിൽ രാജ്യം സ്വയം പര്യാപ്തത കൈവരിക്കുന്നതിന് നടത്തുന്ന മുന്നേറ്റങ്ങളിൽ ഭാഗമാകാനും അമൃതയ്ക്ക് സാധിക്കും.” അദ്ദേഹം പറഞ്ഞു.

STORY HIGHLIGHT: Indian Navy and Amrita University