ഓട്‌സ് കഴിയ്ക്കാന്‍ മടിയുള്ളവരാണോ? എന്നാൽ രുചികരമായ രീതിയില്‍ പച്ചക്കറികളും മസാലകളും ചേര്‍ത്ത് ഒരു മസാല ഓട്‌സ് തയ്യാറാക്കിയാലോ.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു കടായി ചൂടാക്കി എണ്ണ ഒഴിക്കുക. അതിലേയ്ക്ക് ജീരകമിട്ട് പൊട്ടിക്കണം. ശേഷം അതിലേയ്ക്ക് അരിഞ്ഞവെച്ച സവാള, പച്ചമുളക് എ്ന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. അതിലേയ്ക്ക് തക്കാളി, ക്യാരറ്റ് , മഞ്ഞപ്പൊടി,ഗരം മസാല എന്നിവ ചേര്‍ത്ത് നന്നായി ഉളക്കുക. ഇതിലേക്ക് വെള്ളം ചേര്‍ത്ത് നന്നായി തിളപ്പിച്ച് . ചെറിയ തീയില്‍ വേവിക്കാം. എല്ലാം നന്നായി വെന്തു വരുമ്പോള്‍ ഉപ്പ് ചേര്‍ക്കാം. ശേഷം ഇതിലേയ്ക്ക് ഓട്‌സും ഗ്രീന്‍പീസും ചേര്‍ത്തുകൊടുക്കണം. പാകത്തിന് വെന്തുവരുംമ്പോൾ തീയണയ്ക്കാം.
STORY HIGHLIGHT: masala oats