Thiruvananthapuram

ഗോവ സംസ്ഥാന സഹകരണ ബാങ്ക് സംഘം കേരള ബാങ്ക് സന്ദർശിച്ചു

സംസ്ഥാനത്തെ സഹകരണ മേഖലയെ പൊതുവിലും ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് ത്രിതല സംവിധാനത്തിൽ നിന്ന് ദ്വിതല സംവിധാനത്തിലേക്ക് മാറിയ കേരള ബാങ്കിന്റെ വിജയകരമായ കഴിഞ്ഞ അഞ്ചു വർഷക്കാല പ്രവർത്തനങ്ങളെ കുറിച്ചും പഠിക്കുന്നതിനായി ഗോവ സംസ്ഥാന സഹകരണ ബാങ്കിൽ നിന്നുള്ള സംഘം കേരള ബാങ്ക് സന്ദർശിച്ചു.

ഗോവ സംസ്ഥാന സഹകരണ ബാങ്ക് ചെയർമാൻ ശ്രീ. ഉല്ലാസ് ബി ഫാൽ ദേശായിയുടെ നേതൃത്വത്തിലുള്ള 14-അംഗ സംഘമാണ് ബാങ്ക് സന്ദർശിച്ചത്. ഗോവ സംസ്ഥാന സഹകരണ ബാങ്കിന്റെ വൈസ് ചെയർമാൻ ശ്രീ. പാണ്ഡുരംഗ് എൻ കുർത്തികർ, ബാങ്ക് മാനേജിംഗ് ഡയറക്ടർ ശ്രീ. അനന്ദ് എം ചോദങ്കർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

കേരള ബാങ്ക് ബോർഡ് ഓഫ് മാനേജ്മെൻറ് ചെയർമാൻ, ശ്രീ.വി. രവീന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. ജോർട്ടി എം ചാക്കോ, ജനറൽ മാനേജർ ഡോ: ആർ. ശിവകുമാർ, മറ്റു ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി. രാജ്യത്തെ സഹകരണ, ബാങ്കിംഗ് മേഖലകളിൽ രണ്ടു ബാങ്കുകളെയും ബാധിക്കുന്ന വിഷയങ്ങളിൽ പരസ്പര ധാരണയോടെ മുന്നോട്ടുപോകാൻ തീരുമാനിച്ചു. കരകുളം സർവീസ് സഹകരണ ബാങ്ക്, പെരുങ്ങുഴി കയർ വ്യവസായ സംഘം എന്നിവിടങ്ങളിലും സംഘം സന്ദർശിച്ചു.

CONTENT HIGH LIGHTS ;Goa State Cooperative Bank team visits Kerala Bank

Latest News