Thiruvananthapuram

അന്തരാഷ്ട്ര വനിതാ ദിനം വിപുലമായി ആഘോഷിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസ്

അന്തരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസ് നടത്തിയ ‘1000 വുമണ്‍ ചലഞ്ച് ‘ പരിപാടിക്ക് മികച്ച പ്രതികരണം.ജീവിതത്തിന്റെ വിവിധ തുറകളിലുള്ള സ്ത്രീകള്‍ വോട്ടവകാശം വിനിയോഗിക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന വീഡിയോ ചലഞ്ച് ഏറ്റെടുത്തത് പതിനായിരങ്ങളാണ്. ഐ.എ.എസ് ഉദ്യോഗസ്ഥര്‍,സിനിമ താരങ്ങള്‍, ഐടി ജീവനക്കാര്‍,വിദ്യാര്‍ഥികള്‍,വീട്ടമ്മമാര്‍ എന്നിങ്ങനെ വിവിധ തുറകളിലുള്ളവര്‍ ‘1000 വുമണ്‍ ചലഞ്ച്’ ആവേശത്തോടെ ഏറ്റെടുത്തു.ചലഞ്ചില്‍ പങ്കെടുത്തവരുടെ വീഡിയോകള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ ഷോര്‍ട്ട് വീഡിയോ, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ ഐ. എ. എസിന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരം എം ജി കോളേജിലെ വിദ്യാര്‍ത്ഥികളായ ശീതള്‍ ബി എസ്, കമലാകൃഷ്ണ ഡി എസ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. അഡിഷണല്‍ സി.ഇ.ഒ, ശര്‍മിള സി, എം. ജി. കോളേജിലെ അദ്ധ്യാപകരായ ഡോ. രാഹുല്‍ എസ്, ഡോ. ദീപ വി, ഡോ. രശ്മി രഘുനന്ദന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അന്തരാഷ്ട്ര വനിതാദിനമായ ശനിയാഴ്ച വനിതകള്‍ മാത്രം പങ്കെടുത്ത ബൈക്ക് റാലിയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. വൈകുന്നേരം 5 മണിക്ക് കവടിയാറില്‍ നിന്നാരംഭിച്ച ബൈക്ക് റാലി ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ ഐ.എ.എ സ് ഫ്‌ലാഗ് ഓഫ് ചെയ്തു. ബൈക്ക് റാലിക്ക് പിന്നാലെ മനവീയം വീഥിയില്‍ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച ഫ്‌ളാഷ്മോബ്, അയോദ്ധന കലകളുടെ അവതരണം എന്നവയും അരങ്ങേറി. ഏഴ് മണിക്ക് സ്ത്രീ ശക്തീകരണത്തിന്റെയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെയും പ്രാധാന്യം വ്യക്തമാക്കിയ തെരുവ് നാടകവും മനവീയം വീഥിയില്‍ അവതരിപ്പിച്ചു.

Latest News