Recipe

ഭേല്‍ പൂരി വീട്ടിൽ ഉണ്ടാക്കാം

തയ്യാറാക്കുന്ന വിധം

പൊരി ഒരുകപ്പ്
ചെറുതായി അരിഞ്ഞ തക്കാളി അര കപ്പ്
സവാള കൊത്തിയരിഞ്ഞത് അര കപ്പ്
കറിവേപ്പില കൊത്തിയരിഞ്ഞത് കാല്‍ കപ്പ്
പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങ് രണ്ട് കപ്പ്
പച്ചമുളക് കൊത്തിയരിഞ്ഞത് നാലെണ്ണം
ഇഞ്ചി കൊത്തിയരിഞ്ഞത് ഒരു ടേബിള്‍സ്പൂണ്‍
ഗരം മസാല ഒരു ടേബിള്‍ സ്പൂണ്‍
പുളി ചട്ട്ണി ആറ് ടേബിള്‍ സ്പൂണ്‍
മല്ലിയില, പുതിന ആറ് ടേബിള്‍ സ്പൂണ്‍
നംകീന്‍ അര കപ്പ്
സേവ് അര കപ്പ്
ഗോല്‍ ഗപ്പ അര കപ്പ്
ചെറുനാരങ്ങാനീര് രണ്ട് ടേബിള്‍സ്പൂണ്‍

തക്കാളിയും, സവാളയും പൊരിയും ഉരുളക്കിഴങ്ങും ചേര്‍ത്തിളക്കുക. നംകീനും ഗോല്‍ഗപ്പയും ചെറുതായി പൊടിച്ച് ചേര്‍ക്കുക. സേവ് ചേര്‍ത്ത്, അവസാനം മല്ലിയിലയും, പുതിനയും നാരങ്ങാനീരും മുകളില്‍ വിതറുക.