Travel

ഡാമിന്റെ സുരക്ഷക്ക് കുന്നും മലകളും നിർമ്മിച്ചത് ഭൂതങ്ങളോ; ഭൂതത്താൻകെട്ടിലെ ഐതീഹ്യം | things-to-know-before-planning-a-one-day-trip-to-bhoothathankettu-dam-in-ernakulam

മനോഹരമായ ഡാം സൈറ്റ് വിശാലമായ കന്യക വനത്തിലാണ് സ്ഥിതി ചെയ്യുന്നത്.

എറണാകുളം ജില്ലയിലെ ഉൾപ്രദേശത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഡാമാണ് ഭൂതത്താൻകെട്ട്. മനോഹര പ്രകൃതിയുടെ പശ്ചാത്തലത്തിലുളള ഡാമുകളിൽ ഒന്നാണ് ഭൂതത്താൻകെട്ട്. ഈ ജലസംഭരണിയുടെ സുരക്ഷിതത്വത്തിനായി കുന്നും മലകളും നിർമ്മിച്ചത് ഭൂതങ്ങൾ ആണെന്നാണ് ഐതിഹ്യം. ഇതിൽ നിന്നാണ് ഭൂതത്താൻകെട്ട് എന്ന പേര് ഉത്ഭവിച്ചത്‌. മനോഹരമായ ഡാം സൈറ്റ് വിശാലമായ കന്യക വനത്തിലാണ് സ്ഥിതി ചെയ്യുന്നത്.

എറണാകുളം ജില്ലയിലെ ഈ പ്രദേശം സാഹസിക നടത്തത്തിന് ഏറെ അനുയോജ്യമാണ്. ഇവിടുത്തെ കാട്ടിലൂടെയുളള നടത്തവും, തടാകത്തിലെ ബോട്ടുയാത്രയും മറക്കാനാകാത്ത അനുഭവങ്ങളാണ് സഞ്ചാരികൾക്ക് സമ്മാനിക്കുക. ഭൂതത്താൻകെട്ട് ഡാമിന് സമീപത്താണ് സലിം അലി പക്ഷി നിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. എറണാകുളം ജില്ലയിലെ പ്രധാന ജലസേചന പദ്ധതികളായ പെരിയാർ വാലി, ഇടമലയാർ എന്നിവ ഈ പക്ഷി നിരീക്ഷണ കേന്ദ്രത്തിനടുത്താണ്. ഇവിടെയും ബോട്ടിംഗിന് സൗകര്യമുണ്ട്. 10 കിലോ മീറ്റർ ദൂരെയുള്ള കോതമംഗലമാണ് ഭൂതത്താൻകെട്ട് ഡാമിനോട് ഏറ്റവും അടുത്ത പട്ടണം.

STORY HIGHLIGHTS : things-to-know-before-planning-a-one-day-trip-to-bhoothathankettu-dam-in-ernakulam