Kerala

പുറത്തുവന്ന റിപ്പോർട്ട് സത്യസന്ധം! നിയമപോരാട്ടവുമായി മുന്നോട്ടുപോകനാണ് തീരുമാനമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ – adm naveen babu death

സിപിഎമ്മിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല

എഡിഎം നവീന്‍ബാബു കൈക്കൂലി വാങ്ങിയില്ലെന്ന ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകല്‍ ശരിയാണന്ന് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ. നവീന്‍ബാബു കൈക്കൂലി വാങ്ങിയിട്ടില്ല എന്നതു കുടുംബാംഗങ്ങള്‍ക്ക് നേരത്തേ തന്നെ അറിയാവുന്ന കാര്യമാണെന്നും പുറത്തുവന്ന റിപ്പോര്‍ട്ട് ഇക്കാര്യം തെളിയിക്കുകയാണെന്നും മഞ്ജുഷ പറഞ്ഞു.

പി പി ദിവ്യ യ്ക്കൊപ്പം ടിവി പ്രശാന്തും ജില്ലാ കളക്ടറും ഗൂഢാലോചനയിൽ പങ്കാളികളാണ്. എന്നാൽ, അവരിലേക്ക് അന്വേഷണം നീളുന്നില്ല. കുടുംബത്തിന് ആശ്വാസമാണ് പുതിയ റിപ്പോർട്ട്. അന്വേഷണം റിപ്പോർട്ട് നിയമ പോരാട്ടത്തിന് ശക്തി പകരും. മറ്റു ചില സമ്മർദങ്ങളുമുണ്ടായിരുന്നു. നവീൻ ബാബിനുമേൽ മറ്റു ചില സമ്മർദങ്ങളും ഉണ്ടായിരുന്നുവെന്നും ഭാര്യ മഞ്ജുഷ പറഞ്ഞു.

നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്നും സുപ്രീം കോടതിയിലേക്ക് നീങ്ങാനാണ് കുടുംബത്തിന്റെ തീരുമാനമെന്നും മഞ്ജുഷ അറിയിച്ചു. സിപിഎമ്മിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും. നവീൻ ബാബുവിന്‍റെ മരണത്തിൽ മുഖ്യപ്രതി ടിവി പ്രശാന്ത് ആണെന്നും അയാളെ പ്രതി ചേര്‍ത്തിട്ടില്ലെന്നും മഞ്ജുഷ പറഞ്ഞു.

കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിലേക്ക് പി.പി.ദിവ്യ എത്തിയത് ആസൂത്രിതമായിട്ടാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. യോഗത്തിലേക്കു വരേണ്ടതില്ലെന്നാണു കലക്ടർ ദിവ്യയോടു പറഞ്ഞിരുന്നത്. എന്നാൽ കലക്ടറുടെ അഭിപ്രായം മറികടന്നു യോഗത്തിൽ ദിവ്യ പങ്കെടുക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

STORY HIGHLIGHT: adm naveen babu death