പെണ്‍സുഹൃത്തായിരുന്ന ഫര്‍സാനയോട് വൈരാഗ്യമുണ്ടായിരുന്നുവെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മൊഴി. നാടിനെ നടുക്കിയ തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന്റെ ഏറ്റവും പുതിയ വിവരങ്ങളാണ് പുറത്ത് വരുന്നത്. പണയംവെക്കാന്‍ വാങ്ങിയ മാല തിരികെ ചോദിച്ചതായിരുന്നു വൈരാഗ്യത്തിന് കാരണം.
പണയംവെക്കാനായി വാങ്ങിയ മാല അഫാന്‍ തിരികെ എടുത്തുനല്‍കിയിരുന്നില്ല. മാല തിരികെ വേണമെന്ന് ഫര്‍സാന നിര്‍ബന്ധിച്ചിരുന്നു. തുടര്‍ന്ന് പിതാവിന്റെ പേരിലുള്ള കാര്‍ പണയപ്പെടുത്തിയാണ് ഫര്‍സാനയുടെ മാല തിരികെ എടുത്തുകൊടുത്തത്. ഇതാണ് വൈരാഗ്യത്തിന് കാരണമായത്. വൻ ആസൂത്രണം നടത്തിയതിനുശേഷമാണ് ഫർസാനയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയത്.
കൊലപാതകദിവസം ആദ്യം താന്‍ ആക്രമിച്ചത് മാതാവ് ഷെമിയായിരുന്നുവെന്ന് അഫാന്‍ മൊഴിനല്‍കിയിരുന്നു. തുടര്‍ന്ന് ഉമ്മൂമ്മ സല്‍മാബീവിയുടെ വീട്ടിലെത്തി അവരെ കൊലപ്പെടുത്തി. പിന്നാലെ, ഫര്‍സാനയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. വീട്ടിലേക്ക് കയറാന്‍ കതകുതുറക്കാന്‍ ശ്രമിച്ചപ്പോള്‍ താക്കോല്‍ കണ്ടില്ല. തുടര്‍ന്ന് വീടിനോട് ചേര്‍ന്നുള്ള മതില്‍ ചാടിക്കടന്നാണ് ഇവര്‍ വീട്ടില്‍ പ്രവേശിച്ചത്. വീട്ടില്‍വെച്ച് കൊലപാതകവിവരം ഫര്‍സാനയോട് പറഞ്ഞു. ഇത് കേട്ട് ഫര്‍സാന കരഞ്ഞുകൊണ്ടിരിക്കെയാണ് അഫാന്‍ അവരെ കൊലപ്പെടുത്തിയത്. അതേസമയം താൻ മരിച്ചാൽ ഫർസാനയ്ക്ക് ആരുമില്ലാതെയാകും എന്നുകരുതിയാണ് കൊലപ്പെടുത്തിയതെന്നായിരുന്നു അഫാൻ ആദ്യം നൽകിയ മൊഴി.
തുടര്‍ന്ന് കുഴിമന്തി വാങ്ങാനായി സഹോദരനെ കടയിലേക്കയച്ചു. തിരിച്ചുവന്ന സഹോദരനോട് നടന്ന കാര്യങ്ങള്‍ പറഞ്ഞശേഷം അവനേയും ആക്രമിച്ചു. സഹോദരന്‍ അഫ്‌സാന്‍ പിടഞ്ഞുമരിക്കുന്നത് കണ്ടുകൊണ്ടിരിക്കെ അഫാന്റെ ബോധംപോയി. സാമ്പത്തികമായി സഹായിക്കാത്തതും ഫര്‍സാനയുമായുള്ള ബന്ധത്തെ എതിര്‍ത്തതുമായിരുന്നു പിതൃസഹോദരന്‍ ലത്തീഫിനോടുള്ള വൈരാഗ്യം. ലത്തീഫിനെ കൊലപ്പെടുത്താന്‍ പോകുമ്പോള്‍ എതിര്‍ക്കുന്നവര്‍ക്കുനേരെ എറിയാന്‍ അഫാന്‍ മുളകുപൊടി വാങ്ങി കൈയില്‍ കരുതിയിരുന്നു.
STORY HIGHLIGHT: venjaramoodu murder afan farsan