വിമർശനങ്ങൾ ഉൾക്കൊണ്ട് തിരുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടി ജനങ്ങൾക്കായി പ്രവർത്തിക്കണമെന്നും അതിൽ രാഷ്ട്രീയം കലർത്തേണ്ടന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. കൂടാതെ പി പി ദിവ്യയുടെ കാര്യത്തിൽ പാർട്ടി കൃത്യമായ നിലപാട് എടുത്തിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പാർട്ടിയെ ശക്തിപ്പെടുത്തണം. സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളിൽ പാർട്ടി ഇടപെടണം. ബ്രാഞ്ച് തലം മുതൽ പാർട്ടിയെ ശക്തമാക്കണം. രോഗാവസ്ഥയിൽ ഉള്ളവരുടെ വിഷയങ്ങളിൽ രാഷ്ട്രീയം നോക്കാതെ പാർട്ടി ഇടപെടണം. കുറ്റകൃത്യങ്ങൾ കൂടുന്നതു ഗൗരവതരമായ കാര്യമാണ്. എം വി ഗോവിന്ദന്‍ പറഞ്ഞു. ചെയ്തതു തെറ്റാണെന്നു തിരിച്ചറിഞ്ഞാണ് ദിവ്യയെ സ്ഥാനത്തുനിന്നു മാറ്റിയതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു .
പി പി ദിവ്യക്കെതിരെ കഴിഞ്ഞ ദിവസം സമ്മേളനത്തിൽ പത്തനംതിട്ട, കോട്ടയം ജില്ലാ കമ്മിറ്റികളിലെ പ്രതിനിധികൾ വിമർശനം ഉന്നയിച്ചിരുന്നു. നവീൻ ബാബുവിനോടുളള ദിവ്യയുടെ നടപടി പാർട്ടിക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കി. വിഷയം പാർട്ടി കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നും പ്രതിനിധികൾ വിമർശിച്ചു. സംസ്ഥാന സമ്മേളനത്തിലാണ് പി പി ദിവ്യക്കെതിരെ വിമർശനവുമായി പ്രതിനിധികൾ രംഗത്തെത്തിയത്.
STORY HIGHLIGHT: cpm state secretary mv govindan