തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എടുത്ത കേസുകൾ അവസാനിപ്പിക്കാൻ പൊലീസ് തീരുമാനം. ഹേമ കമ്മറ്റിക്ക് മുമ്പിൽ മൊഴി നൽകിയവർ അന്വേഷണ സംഘത്തിന് പരാതി നൽകാനോ മൊഴി നൽകാനോ തയ്യാറായിട്ടില്ല. കോടതി മുഖേന നോട്ടീസ് അയച്ചിട്ടും ആരും മറുപടി നൽകിയില്ല. പരാതിയില്ലാതെ കേസുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന നിഗമനത്തിലാണ് പൊലീസ്.ഇതോടെ 35 കേസുകൾ എഴുതി തള്ളേണ്ടി വരും. പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ തുടരും.