Kerala

മകന്റെ ശരീരത്തില്‍ MDMA കവറുകള്‍ ഒട്ടിച്ച് വില്‍പ്പന നടത്തിയ അച്ഛന് എതിരെ ബാലനീതി നിയമപ്രകാരം കേസെടുക്കാന്‍ നീക്കം

പത്തനംതിട്ട തിരുവല്ലയിൽ മകനെ ലഹരി വിൽപ്പനയ്ക്ക് ഉപയോഗിച്ച സംഭവത്തിൽ അച്ഛനെതിരെ മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തേക്കും. ബാലനീതി നിയമപ്രകാരം കേസെടുക്കാനാണ് നീക്കം. എംഡിഎംഎ ചെറുകവറുകളിലാക്കി പത്തു വയസുകാരനായ മകന്‍റെ ദേഹത്ത് സെല്ലോ ടേപ്പ് കൊണ്ട് ഒട്ടിച്ചു വിൽപ്പന നടത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് 39കാരനെ എംഡിഎംഎയുമായി പൊലീസ് പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയെ ഉപയോഗിച്ച് ലഹരി വില്പന നടത്തിയിരുന്നു എന്ന് കണ്ടെത്തിയത്. പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.