ഹോട്ടലിൽ നിന്നും കിട്ടുന്ന അതെ സ്വാദിൽ ചിക്കൻ സൂപ്പ് വീട്ടിൽ ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചിക്കൻസ്റ്റോക്ക് ഒരു പാനിലെടുത്ത് ഇടത്തരം തീയിൽ തിളപ്പിക്കാം. സോയ സോസ്, വിനാഗിരി, വെളുത്തുള്ളി ഇഞ്ചി സോസ്, കുരുമുളക്, പഞ്ചസാര, എള്ളെണ്ണ എന്നിവ ചേർത്തിളക്കാം. ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കാം. ഇതിലേയ്ക്ക് ചിക്കൻ ചെറിയ കഷ്ണങ്ങളാക്കിയത്, കാരറ്റ്, ബെൽ പെപ്പർ, കാബേജ് എന്നിവ ചെറുതായി അരിഞ്ഞതും ചേർത്തു തിളപ്പിക്കാം. കോൺഫ്ലോറിലേയ്ക്ക് വെള്ളം ഒഴിച്ച് കലക്കിയെടുക്കാം. തിളച്ചു വരുന്ന വെള്ളത്തിലേയ്ക്ക് കോൺഫ്ലോർ ഇളക്കി ചേർക്കാം. ഒരു മുട്ട പൊട്ടിച്ച് ഉടച്ചെടുക്കാം. സൂപ്പിലേയ്ക്ക് അത് ചേർക്കാം. ഇത് ഒരു മിനിറ്റ് തിളപ്പിക്കാം. ശേഷം അടുപ്പണച്ച് വിളമ്പാം.